HEALTH

9 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 148 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

സംസ്ഥാനത്തെ 9 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. തിരുവനന്തപുരം എഫ്എച്ച്‌സി കോട്ടുകാല്‍ 92% സ്‌കോറും മലപ്പുറം എഫ്എച്ച്‌സി ഓഴൂര്‍ 98% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് സിഎച്ച്‌സി കടമ്പഴിപ്പുറം 86%, കോട്ടയം എഫ്എച്ച്‌സി വാഴൂര്‍ 93%, പാലക്കാട് പിഎച്ച്‌സി ശ്രീകൃഷ്ണപുരം 94%, കാസര്‍ഗോഡ് പിഎച്ച്‌സി വലിയപറമ്പ് 90%, കോട്ടയം യുപിഎച്ച്‌സി പെരുന്ന 93.70%, കാസര്‍ഗോഡ് പിഎച്ച്‌സി കയ്യൂര്‍ 95%, പിഎച്ച്‌സി കരിന്ദളം 94% എന്നീ കേന്ദ്രങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തിന് ശേഷം പുന: അംഗീകാരം ലഭിച്ചത്.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.

News Desk

Recent Posts

ഭിന്നശേഷിക്കുട്ടികളില്‍ ഭാഷാ നൈപുണി വളര്‍ത്താന്‍ കൈകോര്‍ത്ത് മലയാളം സര്‍വകലാശാലയും ഡിഫറഫന്റ് ആര്‍ട് സെന്ററും

തിരുവനന്തപുരം: ഭിന്നശേഷി പഠനമേഖലയില്‍ ഭാഷാ വികസനം സാധ്യമാക്കാന്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും കൈകോര്‍ക്കുന്നു.…

2 days ago

ആരോഗ്യ കേരളത്തില്‍ നിന്നും കുഷ്ഠരോഗം പൂര്‍ണ്ണമായും മാറിയോ? പ്രിയ എസ് പൈ എഴുതിയ ലേഖനം വായിക്കാം

കുഷ്ഠരോഗം കേരളത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയവർ ആയിരുന്നു നമ്മളേവരും. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്…

2 days ago

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി

മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

3 days ago

പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ 2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A + നേടി

+2 പരീക്ഷയിൽ എല്ലാവിഷയത്തിലും A + നേടിയ  പട്ടം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ എം എൽ…

3 days ago

ടീ ബി മീറ്റ് 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍

ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ''ടീ ബി മീറ്റ്'', 2024 മെയ് പതിനൊന്ന്, പന്ത്രണ്ട്…

4 days ago

വിദ്യാഭ്യാസ രംഗത്ത് പട്ടം സെന്റ് മേരീസ് ഏവര്‍ക്കും മാതൃകയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

പഠനത്തിലാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കിലും മികച്ച മാനേജ്‌മന്റ്‌ കാര്യത്തിലാണെങ്കിലും പട്ടം സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഈവര്‍ക്കും,…

4 days ago