HEALTH

ശ്രീനേത്ര യംങ്ങ് വിഷന്‍ പ്രോഗ്രാമിന് തുടക്കമായി

തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയിൽ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ നേത്ര ചികിത്സ പദ്ധതിയായ ചൈതന്യം പദ്ധതിയുടെ ഉത്ഘാടനം വി.കെ. പ്രശാന്ത് എം. എൽ. എ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ടൈപ്പ് ഒന്ന് ഡയബറ്റീസ് ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യ നേത്രപരിശോധനയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നേത്ര ചികിത്സയും ലഭ്യമാക്കുന്ന Sreenethra Young Vision Program ന് തുടക്കം കുറിച്ചു. Kerala Type 1 Diabetes Foundation ന്റെയും ശ്രീനേത്ര കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംയുക്തമായാണ് പദ്ധതി നിര്‍വഹിക്കുന്നത്.

ഇ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ Type 1 Diabetes ബാധിതരായ എല്ലാ കുട്ടികൾക്കും സൗജന്യ നേത്ര പരിശോധന ആറുമാസത്തിൽ ഒരിക്കൽ നടത്തുകയും
Type 1 Diabetes Foundation നിർദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന
ഡയബറ്റിക്ക് റെറ്റിനോപതി ചികിത്സ ആവശ്യമായി വരുന്ന കുട്ടികൾകൾക്ക് പതിനെട്ട് വയസ്സ് വരെ സൗജന്യ ചികിത്സയും ലഭ്യമാക്കും ഇവർക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയകൾ, അത്യാധുനിക ലേസർ ചികിത്സ എന്നിവയും സൗജന്യമായി ലഭ്യമാക്കും.

ശ്രീനേത്ര ഐ കെയർ പദ്ധതിയെ കുറിച്ച് ഡോ ആഷാദ് ശിവരാമൻ വിശദീകരിച്ചു. Type 1 യബറ്റീസ് ഫൌണ്ടേഷൻ പ്രസിഡന്റ്‌ ഫാദർ ജീവൻ ജേക്കബ് അധ്യക്ഷനായി. സ്വാഗതപ്രസംഗം Type 1 ഡയബറ്റീസ് ഫൌണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ്‌ ശ്രീ ഷാനവാസ്‌ പറഞ്ഞു. ലയൺസ് ക്ലബ്‌ II nd ഡിസ്ട്രിക്ട് വൈസ് ഗവർണർ വഹാബ് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

13 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

13 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

13 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

13 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago