പൂജപുര ജനമൈത്രി പോലീസും തിരുമല കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. പൂജപ്പുര എസ് എച്ച് ഓ ശ്രീ റോജ് ആര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. തിരുമല വാര്‍ഡ് കൌണ്‍സിലര്‍ കെ അനില്‍ കുമാര്‍ റാലിയെ അഭിസംബോധന ചെയ്തു. വിളപ്പില്‍ശാല റോളര്‍ സ്കേറ്റിംഗ് വിദ്യാര്‍ഥികളും, 1 കേരള ബറ്റാലിയന്‍ എന്‍ സി സി കേഡറ്റുകളും, പൂജപ്പുര എസ് പി കേഡറ്റുകളും, കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ നിവാസികളും റാലിയില്‍ പങ്കെടുത്തു. കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പൂജപ്പുര പോലീസും ചേര്‍ന്നാണ് റാലി ഒരുക്കിയത്.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…