കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് മോര്‍ഗന്‍ സെനെഡിനെ ധരിപ്പിച്ചു. ഈ ചര്‍ച്ചകളെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും സെനഡിനെ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സെനെഡില്‍ വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇരു മന്ത്രിമാരും വെയില്‍സ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യാ ഗവര്‍മെന്റിന്റെ അനുമതിയോടെ കേരളവുമായി സഹകരണം ഉണ്ടാക്കാന്‍ പോകുകയാണെന്നും അതുവഴി കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാനാകുമെന്നും എലുനെഡ് മോര്‍ഗന്‍ പറഞ്ഞു. ഇതിലൂടെ യോഗ്യതയുള്ള, ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ത്ഥികളെ നേരിട്ട് ലഭിക്കാനുള്ള വഴി തെളിയും. അവരെ പരിശീലിപ്പിക്കുന്നതിലും അയയ്ക്കുന്നതിലും കേരളം സന്തോഷം അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ ഏറ്റെടുക്കുന്നതിന് ചില പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും എലുനെഡ് മോര്‍ഗന്‍ പറഞ്ഞു.
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്നസംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ"വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ്…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത…
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്,…
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക്…