പട്ടം എസ് യു ടി ആശുപത്രിയില്‍ ‘അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരം’ ആചരിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരത്തോടനുബന്ധിച്ച് എസ് യു ടി ആശുപത്രിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അണുബാധ പ്രതിരോധിക്കുന്നതിനു ഭാവി തലമുറയെ പ്രാപ്തരാക്കണം എന്ന സന്ദേശം പങ്കുവച്ചു കൊണ്ട് ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു.

അണുബാധ നിയന്ത്രണ പ്രവര്‍ത്തികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹം ചടങ്ങില്‍ വച്ചു നല്‍കി. അണുബാധ നിയന്ത്രണം സംബന്ധമായ വിവിധ വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ട് ഡോ ഷറീക്ക് പി എസ് (ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം), മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍, ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), ഡോ. രാജശേഖരന്‍ നായര്‍(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), ജോയ് ലോറന്‍സ് (ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം), നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് എന്നിവര്‍ സംസാരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാരും ആശുപത്രിയിലെ മറ്റു ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!