തിരുവനന്തപുരം നഗരസഭ പൌണ്ട്കടവ് വാർഡിലെ കുളത്തൂർ കോലത്തുകര ഗവ. ഹയർ സെക്കൻററി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഹൈടെക് കിച്ചണിൻറെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ.എസ് നിർവഹിച്ചു. ജനക്ഷേമവികസനത്തിന്റെ രണ്ട് വർഷം പൂർത്തിയാകുമ്പോൾ തിരുവനന്തപുരം നഗരസഭയ്ക്കിത് അഭിമാന നിമിഷമാണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഗരസഭ വലിയ വികസന ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൗണ്ട് കടവ് വാർഡിലെ കുളത്തൂർ കോലത്തുകര ഗവ.എച്ച് എസ് എസിൽ നിർമ്മിച്ച നഗരസഭയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഹൈടെക് കിച്ചൺ ഇന്ന് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു. 75 ലക്ഷം രൂപ വകയിരുത്തിയാണ് ആധുനിക രീതിയിലുള്ള കിച്ചണും ഡൈനിംഗ് ഹാളും കിച്ചണിലേക്കാവശ്യമായ ഉപകരണങ്ങളും സജ്ജീകരിച്ചത്. നഗരത്തിന്റെ വികസനവും ക്ഷേമവും മുൻ നിർത്തി പ്രവർത്തിക്കുന്ന നഗരസഭ കൗൺസിലിന്റെ മറ്റൊരു അഭിമാന പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമായത്. എം.എൽ. എ കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ടൗൺ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോൺ എന്നിവർ പങ്കെടുത്തു.