EDUCATION

ചെങ്കണ്ണ് | രോഗലക്ഷണങ്ങള്‍ | ചികിത്സ

കോവിഡ് തെല്ലൊന്നൊതുങ്ങി ജീവിതം സാധാരണ ഗതിയിലായി തുടങ്ങി എങ്കിലും അടുത്തിടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുന്നുണ്ട.് കഠിനമായ ചൂടോടു കൂടിയ പനിയേക്കാള്‍ ജലദോഷം , തുമ്മല്‍ , മൂക്കടപ്പ് എന്നീ ലക്ഷണങ്ങള്‍ ഉള്ള വൈറല്‍ പനിയും അതോടൊപ്പം ചെങ്കണ്ണും ഇപ്പോള്‍ വളരെ കൂടുതലായി കണ്ട ് വരുന്നു. കണ്ണിന്റെ നേര്‍ത്ത പാളിയായ കണ്‍ജക്ടീവയില്‍ ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവാ (conjunctivitis ) . ഇതൊരു സാംക്രമിക രോഗമാണ് . വൈറസോ, ബാക്ടീരിയയോ ഇതിനു കാരണമാകാം എങ്കിലും ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നത് വൈറസ് അണുബാധമൂലമുള്ള ചെങ്കണ്ണാണ് .

രോഗലക്ഷണങ്ങള്‍
കണ്ണില്‍ ചുവപ്പു നിറം , കണ്ണുനീരൊലിപ്പ് , ചൊറിച്ചില്‍ , മണല്‍വാരിയിട്ട പോലുള്ള അസ്വസ്ഥത , പോളവീക്കം , എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഇതിനു പുറമേ , കണ്‍പോള തുറക്കാനാകാത്ത വിധം പീള കെട്ടുക , പ്രകാശത്തിലേക്ക് നോക്കുമ്പോള്‍ അസ്വസ്ഥത എന്നിവയും ഉണ്ടാകാം. വൈറല്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തികളില്‍ ജലദോഷം , ചെറിയ പനി, കഴല വീക്കം , എന്നിവയും കണ്ടുവരുന്നു.
90 % ചെങ്കണ്ണും വൈറസ് അണുബാധ മൂലമാണെന്ന് സൂചിപ്പിച്ചല്ലോ. വളരെ പെട്ടന്നാണ് പടരുക. 48 മണിക്കൂറിനകം അടുത്ത വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങാം. സമ്പര്‍ക്കം വഴിയാണ് ഇത് പടരുക എന്നതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പെട്ടന്ന് രോഗം ബാധിക്കാം . സാധാരണഗതിയില്‍ ഇത് കാഴ്ചയെ സാരമായി ബാധിക്കാറില്ല. എങ്കിലുംചെറിയ ശതമാനം ആളുകളില്‍ കണ്ണിന്റെ കൃഷ്ണമണിയെ(CORNEA) ബാധിച്ചാല്‍ കെരാടൈറ്റിസ് (Keratitis) എന്ന അവസ്ഥയുണ്ടാകാം. അപ്പോള്‍ കോര്‍ണിയയില്‍ കലകള്‍ വീഴുകയും അത് ഭാവിയില്‍ കാഴ്ചയെ ബാധിക്കുകയും ചെയ്യാം . ബാക്റ്റീരിയല്‍ ചെങ്കണ്ണ് ഇരുകണ്ണിനേയും ഒരേ സമയം ബാധിക്കാം . കണ്ണ് തുറക്കാന്‍ പറ്റാത്ത വിധം കട്ടിയായി പീള കെട്ടുകയും കണ്ണുനീരൊലിപ്പും അസ്വസ്ഥതയും ഉണ്ടാകാം .

ചികിത്സ
സ്വയം ചികിത്സ ഒഴിവാക്കുക . ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ ആരംഭിക്കുക .കണ്ണില്‍ ഒഴിക്കാനുള്ള തുള്ളി മരുന്നുകളും ഓയിന്‍മെന്റും കൃത്യമായി ഉപയോഗിക്കുക . വൈറല്‍ അണുബാധയ്ക്ക് പ്രധാനമായും supportive treatment അതായത് decongestants, artificialtears എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇവ രോഗാവസ്ഥ പെട്ടന്ന് സുഖപ്പെടുത്തുന്നതിനു സഹായകമാവും .
എങ്ങനെ പ്രതിരോധിക്കാം
വീട്ടില്‍ ഒരാള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ പെട്ടന്ന് മറ്റുള്ളവരിലേക്കും ഇന്‍ഫെക്ഷന്‍ പടരാം .
·     ഏറ്റവും പ്രധാനം വ്യക്തി ശുചിത്വമാണ്.
·     അണുബാധയുള്ള വ്യക്തി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക
രോഗിയുപയോഗിക്കുന്ന സ്വകാര്യ വസ്തുക്കള്‍(ടവല്‍ , സോപ്പ് , തലയിണ) എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക . ഇവ അണുവിമുക്തമാക്കുക .
·     കണ്ണുതുടയ്ക്കാന്‍ ടിഷ്യു പേപ്പര്‍ അല്ലെങ്കില്‍ കോട്ടണ്‍ സ്വാബ് ഉപയോഗിക്കുകയും അത് സൂക്ഷിച്ചു ഡിസ്‌പോസ് ചെയ്യുകയും വേണം .
·     അണുബാധയുള്ളപ്പോള്‍ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത് . കഴിയുന്നതും ആള്‍ക്കാരുമായി സമ്പര്‍ക്കം ഒഴിവാക്കുക നീന്തല്‍കുളങ്ങള്‍ , സിനിമാതീയേറ്ററില്‍ ഉപയോഗിക്കുന്ന 3D കണ്ണടകള്‍ എന്നിവ അണുബാധയുടെ സ്രോതസുകളാണെന്നറിയുക.
·     കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കുന്ന ആളുകള്‍ അണുബാധയുള്ളപ്പോള്‍ അത് മാറ്റി പകരം കണ്ണാടി ഉപയോഗിക്കണം .
·      കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുകയും ശുദ്ധ ജലത്തില്‍ കണ്ണ് ഇടയ്ക്കിടെ കഴുകുകയും ചെയ്യാം .
·     വേണ്ടത്ര ശുചിത്വമില്ലാത്ത സ്രോതസ്സില്‍ നിന്നെടുത്താല്‍ പൂര്‍ണമായി അണുവിമുക്തമായിരിക്കില്ല .
·     ഇളനീര്‍കുഴമ്പ് , മല്ലി വെള്ളം എന്നിവയൊന്നും ചെങ്കണ്ണിന്റെ മരുന്നുകളല്ല

സാധാരണയായി 3 മുതല്‍ 5 ദിവസം കൊണ്ട് അണുബാധ കുറയും . കണ്ണിന്റെ ചുവപ്പ് മാറി വെള്ളയാകുകയും പീള കുറഞ്ഞ് കണ്ണ് തെളിയുകയും ചെയ്താല്‍ ഇന്‍ഫെക്ഷന്‍ മാറി എന്ന് കരുതാം . കൊച്ചുകുട്ടികളില്‍ വളരെ പെട്ടന്ന് പടരുന്നത് കൊണ്ട് പൂര്‍ണമായി ഭേദമാകാതെ അവരെ സ്‌കൂളിലേക്ക് വിടാതിരിക്കുക. അതുപോലെ മുതിര്‍ന്നവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട ് രോഗം മാറി എന്ന് ഉറപ്പ് വരുത്തുക . ചെങ്കണ്ണ് വളരെ പെട്ടന്ന് പടരുന്ന ഒരു സാംക്രമിക രോഗമാണ് . എന്നാല്‍ കൃത്യമായ വ്യക്തി ശുചിത്വത്തിലൂടെയും ശരിയായ ചികിത്സയിലൂടെയും ഇത് പടരുന്നത് നമുക്ക് തടയാം .

ഡോ. അഞ്ചു ഹാരിഷ്       
കണ്‍സള്‍ട്ടന്റ് ഓഫ്താല്‍മോളജിസറ്റ്
എസ്. യു . ടി ഹോസ്പിറ്റല്‍ , പട്ടം

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago