HEALTH

പ്രേരക്മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചില്ല

പ്രേരക്മാരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുനര്‍വിന്യാസ ഉത്തരവ്‌ നടപ്പിലാക്കാത്തതിലും, മാസങ്ങളായി വേതനം മുടങ്ങിയതിലും പ്രതിഷേധിച്ച്‌ 2022 നവംബര്‍ 21 മുതല്‍ സെക്രട്ടറിയേറ്റ്‌ നടയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക് നീങ്ങുന്നു.

സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ പുനര്‍വിന്യസിച്ച്‌ അവിടെ നിന്നും വേതനം വിതരണം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനവും തുടര്‍ന്നുണ്ടായ 2022 മാര്‍ച്ച്‌ 31 ലെ സര്‍ക്കാര്‍ ഉത്തരവും മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പിലാക്കപ്പെടാത്തതിലും, പ്രേരക്മാരുടെ വേതനം
മുടങ്ങിക്കിടക്കുന്നതിലും പ്രതിഷേധിച്ച്‌ കേരള സാക്ഷരതാ പ്രേരക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 21 മുതൽ സെക്രട്ടറിയേറ്റ്‌ നടയില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തുന്നതിന്‌ തീരുമാനിച്ചിട്ടുള്ള വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. വേതനം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന പ്രേരക്കാരെ ഇനിയുമൊരു സമരത്തിലേക്ക്‌ തള്ളിവിടരുതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.

  • തദ്ദേശ വകുപ്പിലേക്കുള്ള പ്രേരക്‌ പുനര്‍വിന്യാസ ഉത്തരവ്‌ ഉടന്‍ നടപ്പിലാക്കുക.
  • മുടങ്ങിക്കിടക്കുന്ന വേതനം ലഭ്യമാക്കുക.
  • 2017 ജനുവരി 7ലെ ഉത്തരവ്‌ പ്രകാരമുള്ള വേതനം കാലോചിതമായ വര്‍ദ്ധനവോടെ പ്രേരക്ടാര്‍ക്ക്‌ വിതരണം ചെയ്യുക.
  • പുനര്‍വിന്യാസ ഉത്തരവ്‌ നടപ്പിലാക്കുന്നതിനാവശ മായ അധിക തുക അനുവദിക്കുക.
  • പ്രേരക്മാര്‍ക്കുള്ള 100 % വേതനവും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുക.
  • സാക്ഷരതാമിഷന്‍ നിര്‍ത്തലാക്കിയ പ്രേരക്മാരുടെ ഇന്‍ഷ്വറന്‍സ്‌ സ്‌കീം പുനസ്ഥാപിക്കുക. അഥവാ പ്രേരക്മാരെ ESI or MEDISEP പരിധിയില്‍ ഉള്‍പ്പെടുത്തുക.

എന്നിവയാണ് പ്രേരക്മാരുടെ ആവശ്യങ്ങള്‍.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago