പ്രേരക്മാരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുനര്‍വിന്യാസ ഉത്തരവ് നടപ്പിലാക്കാത്തതിലും, മാസങ്ങളായി വേതനം മുടങ്ങിയതിലും പ്രതിഷേധിച്ച് 2022 നവംബര്‍ 21 മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക് നീങ്ങുന്നു.
സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ച് അവിടെ നിന്നും വേതനം വിതരണം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനവും തുടര്‍ന്നുണ്ടായ 2022 മാര്‍ച്ച് 31 ലെ സര്‍ക്കാര്‍ ഉത്തരവും മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പിലാക്കപ്പെടാത്തതിലും, പ്രേരക്മാരുടെ വേതനം
മുടങ്ങിക്കിടക്കുന്നതിലും പ്രതിഷേധിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 21 മുതൽ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. വേതനം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന പ്രേരക്കാരെ ഇനിയുമൊരു സമരത്തിലേക്ക് തള്ളിവിടരുതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
- തദ്ദേശ വകുപ്പിലേക്കുള്ള പ്രേരക് പുനര്‍വിന്യാസ ഉത്തരവ് ഉടന്‍ നടപ്പിലാക്കുക.
- മുടങ്ങിക്കിടക്കുന്ന വേതനം ലഭ്യമാക്കുക.
- 2017 ജനുവരി 7ലെ ഉത്തരവ് പ്രകാരമുള്ള വേതനം കാലോചിതമായ വര്‍ദ്ധനവോടെ പ്രേരക്ടാര്‍ക്ക് വിതരണം ചെയ്യുക.
- പുനര്‍വിന്യാസ ഉത്തരവ് നടപ്പിലാക്കുന്നതിനാവശ മായ അധിക തുക അനുവദിക്കുക.
- പ്രേരക്മാര്‍ക്കുള്ള 100 % വേതനവും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുക.
- സാക്ഷരതാമിഷന്‍ നിര്‍ത്തലാക്കിയ പ്രേരക്മാരുടെ ഇന്‍ഷ്വറന്‍സ് സ്‌കീം പുനസ്ഥാപിക്കുക. അഥവാ പ്രേരക്മാരെ ESI or MEDISEP പരിധിയില്‍ ഉള്‍പ്പെടുത്തുക.
എന്നിവയാണ് പ്രേരക്മാരുടെ ആവശ്യങ്ങള്‍.