‘ഓർമ്മത്തോണി’ ശില്പശാലയ്ക്ക് തുടക്കം

കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിക്കാൻ പോകുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയ്ക്ക് ‘ഓർമ്മത്തോണി’ എന്ന് പേരു നൽകിയതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ചേർന്ന ദ്വിദിന ശില്പശാലയിലാണ് മന്ത്രി നാമകരണം നിർവ്വഹിച്ചത്.

കേരളത്തിൽ അനുദിനം വ‍ർദ്ധിച്ചുവരുന്ന ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി രൂപീകരിച്ച പദ്ധതിയാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’.

എല്ലാ വയോജനങ്ങളിലേക്കും എത്താവുന്ന തരത്തിൽ ഡിമെൻഷ്യ ക്ലിനിക്കുകൾ സ്ഥാപിക്കുകയെന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.

വയോജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ അവസ്ഥകളിലൊന്നാണ് സ്മൃതിനാശം. മറവിരോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അവർ മാത്രമല്ല, കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നും വലിയ രീതിയിലുള്ള പ്രയാസങ്ങളും മാനസികസംഘർഷങ്ങളുമാണ് ഇതുണ്ടാക്കുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

വയോജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ പ്രവർത്തനങ്ങളെന്നും മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.

error: Content is protected !!