ഖരമാലിന്യ പരിപാലനത്തിന് പദ്ധതികളൊരുക്കി നെടുമങ്ങാട് നഗരസഭ

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ ഖരമാലിന്യ സംസ്‌കരണ യൂണിറ്റ് ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കുന്നതിനായി ആലോചനയോഗവും ചേർന്നു. നഗരസഭാ പരിധിയിൽ നിലവിലെ ഖരമാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.

മാലിന്യ സംസ്‌കരണത്തിനായി ഒരു മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആർആർഎഫ്), പത്ത് മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ എന്നിവയാണ് നെടുമങ്ങാട് നഗരസഭപരിധിയിൽ പ്രവർത്തിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അജൈവമാലിന്യങ്ങൽ ഹരിതകർമ്മസേനയുടെ സഹായത്തോടെ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നു. മാർക്കറ്റുകളിലേയും പൊതുസ്ഥലങ്ങളിലേയും ജൈവമാലിന്യങ്ങളും കരിയിലകളും സംസ്‌കരിക്കുന്നതിന് 23 തുമ്പൂർമൂഴി യൂണിറ്റുകളും നിലവിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കും. നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുള്ള നടപടികൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ചെയർപേഴ്‌സൺ സി.എസ് ശ്രീജ പറഞ്ഞു.

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. അജിത, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ ഡോ. അനൂജ പി. ജി, നെടുമങ്ങാട് നഗരസഭാ സെക്രട്ടറി ബീന.എസ്. കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

1 day ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

1 day ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

1 day ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

1 day ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago