തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. രാവിലെ 7.30ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും പ്രവേശിപ്പിക്കാൻ തയാറായില്ല. ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണം എന്ന് അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിച്ചു എന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ ഒപിയിൽ ഡോക്ടറെ കാണാനായത് 9.15ന്. പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്. പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് അച്ഛൻ ഷിബു വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നാണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.