ജില്ലയെ മാലിന്യമുക്തമാക്കാന്‍ ശുചിത്വ പാര്‍ലമെന്റ്

തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് ശക്തി പകര്‍ന്ന് ശുചിത്വ പാര്‍ലമെന്റ്. ജില്ലാ ശുചിത്വ മിഷന്റെയും കുടുംബശ്രീ സി.ഡി. എസുകളുടെയും നേതൃത്വത്തില്‍ കിഴുവിലം, ചെറുന്നിയൂര്‍, നാവായിക്കുളം, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലാണ് ശുചിത്വ പാര്‍ലമെന്റ് നടന്നത്. സി ഡി. എസ് പൊതുസഭ അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശുചിത്വ പാര്‍ലമെന്റില്‍ പങ്കെടുത്തത്. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെയും മാലിന്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള വേദിയായി ശുചിത്വ പാര്‍ലമെന്റുകള്‍ മാറി. വാര്‍ഡ് തലത്തില്‍ ശുചിത്വ അസംബ്ലികളും അയല്‍കൂട്ടതലത്തില്‍ ചര്‍ച്ചകളും ഇതിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ശശികല, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവരും അതത് ഗ്രാമപഞ്ചായത്തുകളില്‍ നടന്ന ശുചിത്വ പാര്‍ലമെന്റില്‍ പങ്കെടുത്തു.

error: Content is protected !!