മുതിര്‍ന്ന വനിതകള്‍ക്ക് കൗണ്‍സിലിംഗിന് സൗകര്യമൊരുക്കും: വനിത കമ്മിഷന്‍

ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന മുതിര്‍ന്ന വനിതകള്‍ക്ക് ഉള്‍പ്പെടെ ആവശ്യമുള്ളപക്ഷം കൗണ്‍സിലിംഗിന് സൗകര്യം ഒരുക്കും. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടത്തിയ ജില്ലാതല സിറ്റിംഗിലാണ് വനിത കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കി. വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, അഡ്വക്കറ്റുമാരായ രജിത റാണി, കാവ്യ പ്രകാശ്, കൗണ്‍സിലര്‍ സിബി എന്നിവര്‍ പങ്കെടുത്തു.
ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ കഴിയുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് വളരെയേറെ പ്രശ്‌നങ്ങളുണ്ട്. ഇവര്‍ക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കേണ്ടതുണ്ട്. ഇതേപോലെ ഒറ്റയ്ക്കു കഴിയുന്ന വനിതകള്‍ക്കും വനിത കമ്മിഷന്‍ കൗണ്‍സിലിംഗ് ലഭ്യമാക്കും. ഊഷ്മളമായ ബന്ധം പുലര്‍ത്തുന്നതിന് കൗണ്‍സിലിംഗ് സഹായിക്കും. പ്രശ്‌നങ്ങള്‍ ഉള്ള മുതിര്‍ന്നവര്‍ക്ക് കൗണ്‍സിലിംഗ് സഹായകമാകും. മറ്റുള്ളവര്‍ തനിക്കൊപ്പമുണ്ടെന്ന തോന്നല്‍ മുതിര്‍ന്നവര്‍ക്കു പകര്‍ന്നു നല്‍കാന്‍ കൗണ്‍സിലിംഗ് സഹായിക്കും.
ഒരു ഫ്‌ളാറ്റിലെ അന്തേവാസികള്‍ തമ്മിലുണ്ടായ പ്രശ്‌നം സിറ്റിംഗില്‍ രമ്യമായി പരിഹരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നാലു പരാതികളും തീര്‍പ്പാക്കി. ഒരു ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് നല്‍കിയ പരാതി സിറ്റിംഗില്‍ പരിഹരിച്ചു. സഹോദരിയുടെ ഭര്‍ത്താവ് അമ്മയെ കാണാന്‍ സമ്മതിക്കുന്നില്ലെന്ന ഒരു സ്ത്രീയുടെ പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ഒരു സ്ത്രീയുടെ വീടിനു മുന്‍പില്‍ മറ്റൊരാള്‍ കരിക്ക് വെട്ടി വില്‍ക്കുന്നതു മൂലം കൊതുകു ശല്യം, സ്വകാര്യത നഷ്ടപ്പെടുന്നു എന്ന പരാതിയില്‍ പോലീസിനോടു റിപ്പോര്‍ട്ട് തേടി. ഇതിനു പുറമേ അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നം, വഴിത്തര്‍ക്കം, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളും സിറ്റിംഗില്‍ പരിഗണിച്ചു. ആകെ 150 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. 28 കേസുകള്‍ തീര്‍പ്പാക്കി. ആറു കേസുകള്‍ റിപ്പോര്‍ട്ടിന് അയച്ചു. അടുത്ത അദാലത്തിലേക്ക് 116 കേസുകള്‍ മാറ്റി.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

14 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

14 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

14 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

14 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago