അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സാമൂഹ്യനീതി വകുപ്പ് ലഹരി വിരുദ്ധത ആശയമാക്കി സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. നശാമുക്ത് ഭാരത് അഭിയാൻ, ആസാദ് സേന എന്നിവരുടെ സഹകരണത്തോടെ പാളയം അയ്യൻകാളി ഹാളിൽ നടക്കുന്ന പരിപാടി രാവിലെ ഒൻപതിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്‌കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ കലാമത്സരങ്ങൾ നടക്കും. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), തീം ഡാൻസ്, മൈം, ചിത്ര രചന, പെയിന്റിങ് ഇനങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷൻ രാവിലെ 9 മുതലാണ്. വൈകിട്ട് നാലിന് ആസാദ് സേനയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനായിരിക്കും.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…