അമീബിക് മസ്തിഷ്‌ക ജ്വരം: ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്ന് മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി

തിരുവനന്തപുരം: അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മനിയില്‍ നിന്നുമെത്തിച്ച മരുന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്.

മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിനും ടീമിനും മന്ത്രി നന്ദിയറിയിച്ചു. വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേരളത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തില്‍ എല്ലാ എന്‍സെഫലൈറ്റിസുകളിലും രോഗ കാരണം പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. സമീപകാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തി.

കേന്ദ്രത്തിന്റെ മരുന്ന് സപ്ലൈയില്‍ അപൂര്‍വമായി മാത്രം വിതരണം ചെയ്യുന്നതാണിത്. പക്ഷെ നമുക്കതിന്റെ നേരിട്ടുള്ള വിതരണമില്ല. വളരെ അപൂര്‍വമായിട്ട് ഉപയോഗിക്കപ്പെടുന്ന മരുന്ന് കൂടിയാണിത്. ഇവിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഇടപെട്ട് മരുന്നുകളെത്തിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചയാളെ രാജ്യത്ത് തന്നെ അപൂര്‍വമായി രോഗമുക്തിയിലേക്കെത്തിക്കാനും അടുത്തിടെ കേരളത്തിനായി. വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് ഗ്രൂപ്പ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ.എം.എസ്.സി.എല്‍. എംഡി ജീവന്‍ ബാബുവും ഒപ്പമുണ്ടായിരുന്നു.

News Desk

Recent Posts

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

7 hours ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

7 hours ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

19 hours ago

സൗഖ്യ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ടൈപ്പ്-1 പ്രമേഹബാധിതരായ 250 കുട്ടികൾക്ക് സൗജന്യ സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ കൈമാറി

കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ…

19 hours ago

ആസ്റ്റർ മെഡ്‌സിറ്റി ‘ഗ്രോത്ത് ഫോറം’ പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; ‘ബാക്ക് ടു സ്കൂൾ’ പദ്ധതിക്കും തുടക്കം

കൊച്ചി, 25 മെയ് 2026: ആസ്റ്റർ മെഡ്‌സിറ്റിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവായ 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് കായിക-യുവജനകാര്യ വകുപ്പ്…

20 hours ago

വി ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണു : കെ സുരേന്ദ്രൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്തു പത്ത് ദിവസമായപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ബിജെപി മുന്‍…

20 hours ago