ദിസ്-എബിലിറ്റി ദിഷന്‍ കേരള (ടിഎംകെ) അംഗപരിമിതരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനും പുരോഗതിക്കുമായി വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു മുന്നേറ്റമാണ്. “ഇന്‍ഡാക്“ ന്റെ സഹകരണത്തോടെ, അവരും മാതാപിതാക്കളും പൊതുപ്രവര്‍ത്തകരും അണിനിരക്കുന്ന പ്രസ്ഥാനമാണ് ദിസ്-എബിലിറ്റി മിഷന്‍ കേരള.
എബിലിറ്റി, ദിസ്-എബിലിറ്റി ഏകോപനം എന്ന കാഴ്ച്ചപ്പാടിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. “YOU HAVE ABILITY WE HAVE THIS-ABILITY” അത് നമ്മള്‍ കാണുക, മനസ്സിലാക്കുക, സഹകരിക്കുക, കൂട്ടായി പ്രവര്‍ത്തിക്കുക” എന്നതാണ് ദിസ്-എബിലിറ്റി മിഷന്‍ കേരള ഉയര്‍ത്തുന്ന മുദ്രാവാക്യം.
ദിസ്-ഏബിളേഴ്‌സിനെ അവരുടെ പൂര്‍ണ്ണ ശേഷിയിലെത്താന്‍ ശാക്തീകരിക്കുക, ദിസ്-ഏബിളേഴ്സും ഏബിളേഴ്‌സും തമ്മിലുള്ള വിടവ് നികത്തുകയും ഒരു നീതിനിഷ്ഠ സമൂഹത്തെ വളര്‍ത്തുകയും ചെയ്യുക എന്നതാണ് കാഴ്ചകാട്. അതിന്റെ ഭാഗമായി 2016ല്‍ കന്യാകുമാരി മൂതല്‍ വാഗ ബോര്‍ഡര്‍ വരെ നടത്തിയ അംഗപരിമിതരുടെ “ഭാരതപര്യടനം” സവിശേഷമായ ഒരു ഇടപെടലായിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പ്രഗത്ഭരും അംഗപരിമിതരും അല്ലാത്തവരും അണിനിരക്കുന്ന ദിസ്-ഏബിലേഴ്‌സ് സ്റ്റേറ്റ് കോണ്‍ഫെറന്‍സ് 24, അംഗപരിമിതരുടെ ഒമ്പതാം സംഗമം സെപ്റ്റംബര്‍ 28നു ഗാന്ധിഭവനിൽ വച്ച് നടത്തുന്നത്. പ്രസ്തുത പരിപാടി വ്യാപകമായി കവര്‍ ചെയ്യുന്നതിന് എല്ലാപേരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
റിട്ട. ഹൈ കോടതി ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍ നായര്‍ കോണ്‍ഫെറന്‍സ് ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. ഡോ. എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. മേജര്‍ ആര്‍ച്ച് ബിഷഷ് അഡ്വ. ഡോ. റോബിന്‍സൺ ഡേവിഡ് ലൂഥര്‍, സദ്ഗുരു അനില്‍ അനന്ത ചൈതന്യ, ഡോ. വി. പി. സുഹൈബ് മൗലവി എന്നിവര്‍ അനുഗ്രഹ സാന്നിധ്യമാകും.
ഭിന്നശേഷി കമ്മീഷണര്‍ ഡോ. ടി. പി. ബാബുരാജ്, മുന്‍ കമ്മീഷണര്‍ എസ്. എച്ച്. പഞ്ചാപകേശന്‍, കോര്‍പ്പറെഷന്‍ എംഡി. അഡ്വ. ജയാഡാളി എം. വി, അഗതികളുടെ അമ്മ സിസ്റ്റര്‍ ലൂസി കുര്യന്‍ മഹാരാഷ്ട്ര, സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, നേച്ചർ ലൈഫ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് വടക്കൻചേരി, കലയപുരം ജോസ് എന്നിവര്‍ പ്രസംഗിക്കും.
“രണ്ടാം ഭാരതപര്യടനം സാധ്യതകളും നടപടികളും” എന്നതില്‍ ടോമി അഗസ്റ്റിന്‍, റഹ്മാന്‍ മുണ്ടോടന്‍ എന്നിവര്‍ പ്രസംഗിക്കും. ഡിസെബിലിറ്റി ടൂ ദിസ്-എബിലിറ്റി എന്നതില്‍ സമീപനരേഖ ഡോ. എഫ്. എം. ലാസര്‍ ഡിസെബിലിറ്റി റൈറ്റ്‌സ് അവതരിപ്പിക്കും. സിനിമ-സീരിയന്‍ താരങ്ങളായ ഡോ. സോണിയ മല്‍ഹാര്‍, ജോബി എ. എസ്. സിന്ധു വര്‍മ്മ എന്നിവരും കോണ്‍ഫറന്‍സിന്റെ ഭാഗമാകും.
വഞ്ചിയൂര്‍ വി. മോഹനന്‍ നായര്‍ അധ്യക്ഷനാകുന്ന സെമിനാറില്‍ ““അംഗപരിമിതരുടെ സംഘടിത മുന്നേറ്റങ്ങളുടെ പ്രസക്തിയും കാഴ്ചകാടുകളുടെ ഏകോപനവും” എന്നതില്‍ കെ. കെ. ഉമ്മര്‍ ഫാറൂഖ് ലക്ഷദ്വീപ് വിഷയാവതരണം നടത്തും. അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, ഡോ.മലയന്‍കീഴ് വി. പ്രേമന്‍ ഗിന്നസ്, ജി. ഗിരീഷ് കുമാര്‍, ബിജു ടി. കെ, ഹാരിസ് കെ. എം., മുഹസിന്‍ വണ്ടൂര്‍ എന്നിവര്‍ പേപ്പറുകൾ അവതരിഷിക്കും. യാഡ്ലപള്ളി മാധുര്യ ആന്ധ്രപ്രദേശ്, ഹീരബീഗം മുല്ല പൂനെ എന്നിവര്‍ ഒബ്‌സെര്‍വര്‍മാരായിരിക്കും.
ബംഗ്ലൂര്‍ ആശ്രമത്തില്‍ ശ്രീ ശ്രീ രവിശങ്കറുമായുള്ള “സ്പെഷ്യല്‍ ഗുരൂദര്‍ശന്‍” പരിപാടിയില്‍ സംബന്ധിച്ച 39 പേര്‍ക്ക് കേരള ഗാന്ധി സ്മാരകനിധിയുടെ പ്രത്യേക സ്വീകരണവും നല്‍കും. കേരളത്തിനകത്തും പുറത്തുമായി സാമൂഹിക-സന്നദ്ധ-കലാ-സാംസ്കാരിക-സാഹിത്യ-അംഗപരിടിത-ജീവകാരുണ്യ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മൂപ്പതു പേര്‍ക്ക് ദിസ്-എബിലിറ്റി മിഷന്‍ കേരള ഗാന്ധി പീസ് സംസ്ഥാന
പുരസ്‌കാരം നൽകി ആദരിക്കും.
കോണ്‍ഫെറന്‍സിനോടനുബന്ധിച്ച് 50 പേര്‍ക്ക് വീല്‍ചെയര്‍, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യും. 250 പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യും. ഒരുമയോടെ ഓണസദ്യയും (കമീകരിച്ചിട്ടുണ്ട്.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…