കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ്

കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങൾക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചെയർപേഴ്സൺ ഒഴികെയുള്ള അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ താഴെത്തട്ടില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍. ഇവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള സർക്കാരിന്റെ അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജസ്വലമാക്കുന്നതിന് ഈ ആനുകൂല്യം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18367 ത്തോളം വരുന്ന സിഡിഎസ് അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം നൽകുന്നതിന് പ്രതിവർഷം 11 .02 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രാ ബത്ത ഉടൻ വിതരണം ചെയ്ത് തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് യാത്രാ ആനുകൂല്യം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്, 2021 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. കുടുംബശ്രീ ത്രിതലസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും, ക്ഷേമ പ്രവർത്തനങ്ങൾ വിജയകരമായി സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നവരാണ് സിഡിഎസ് അംഗങ്ങൾ. പ്രളയം-കോവിഡ് പോലെയുള്ള മഹാമാരികൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ നിസ്തുലമായ സേവനമാണ് ഇവർ കാഴ്ചവച്ചത്. ഇങ്ങനെ പ്രവർത്തിക്കുന്ന സിഡിഎസ് അംഗങ്ങൾ സ്വന്തം പണമെടുത്ത് കുടുംബശ്രീ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നവരാണ്. ഇവരുടെ സേവനസന്നദ്ധതയ്ക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ലോകത്തിന് കേരളം സമ്മാനിച്ച മഹത്തായ മാതൃകകളിൽ ഒന്നായ കുടുംബശ്രീയെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ ഒപ്പമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

News Desk

Recent Posts

സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം : സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ…

21 hours ago

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്

നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ…

21 hours ago

ഐപിആർഡി ഫോട്ടോഗ്രാഫർ പാനൽ: അവസാന തിയതി ജൂൺ 18

ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കരാർ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് വ്യാഴാഴ്ച (ജൂൺ 18) വരെ അപേക്ഷിക്കാം.…

22 hours ago

ഓഫീസ് അറ്റൻഡന്റ്, കുക്ക് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നതിന് പട്ടികജാതി വിഭാഗം…

23 hours ago

സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനം

സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനത്തിന്…

23 hours ago

ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം

ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അധ്യയന വർഷം ജൂനിയർ…

23 hours ago