തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്സ്പേർട്ട് തസ്തികകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ അന്നേ ദിവസം തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയായതിനാൽ ജനുവരി 15 ലേക്ക് മാറ്റിവച്ചു. മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.