രണ്ട് വര്‍ഷത്തിനുള്ളില്‍ 300 റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍

അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും വേഗത്തിലും ഈ നേട്ടം കൈവരിച്ച ഏക സ്ഥാപനമാണ് അപ്പോളോ അഡ്‌ലക്സ്.

”ഗൈനക്കോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍  സൃഷ്ടിക്കാന്‍ റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കും,  രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കിക്കൊണ്ട്,  ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ വല്യ സന്തോഷമുണ്ട്’ -അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.ഏബല്‍ ജോര്‍ജ് പറഞ്ഞു.  സാങ്കേതികവിദ്യയുടെ സഹായത്താല്‍ മികച്ച ചികിത്സ ഉറപ്പാക്കുവാന്‍  അപ്പോളോ അഡ്ലക്സ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 300-ല്‍ അധികം സങ്കീര്‍ണ്ണമായ ഗൈനക്കോളജി ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൈദ്യശാസ്ത്രത്തിലെ അതിവേഗ സാങ്കേതിക മുന്നേറ്റങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അപ്പോളോ അഡ്ലക്സ് മുന്‍പന്തിയിലുണ്ട്.  ഗൈനക്കോളജി വിഭാഗത്തില്‍ റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനവുമുണ്ട്.’  മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് & ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ഊര്‍മിള സോമന്‍ പറഞ്ഞു.

റോബോട്ടിക് സംവിധാനങ്ങള്‍ ശസ്ത്രക്രിയയ്ക്ക് കൃത്യതയും മികച്ച പരിചരണവും ഉറപ്പു നല്‍കും. കൂടാതെ, ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ ഹൈ ഡെഫനിഷൻ  3D ദൃശ്യങ്ങളിലൂടെ സര്‍ജന്മാര്‍ക്ക്  സങ്കീർണ്ണമായ ശസ്ത്രക്രിയകളും വേഗത്തിലും കൃത്യതയോടുകൂടിയും ചെയ്യുവാൻ സാധിക്കും. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് മറ്റു സങ്കീര്‍ണതകള്‍ കുറവാണെന്നതും റോബോട്ടിക് സര്‍ജറിയുടെ സവിശേഷതയാണ്.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

2 days ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

2 days ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

3 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

3 days ago