കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തെരുവ് നായകളില്‍നിന്നും വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താൻ മുഖ്യമന്ത്രി അടിയന്തിരമായി സർവ്വ കക്ഷി യോഗം വിളിക്കണമെന്ന് ജോസ് മാവേലി ആവശ്യപ്പെട്ടു. ജനസേവ തെരുവ് നായ വന്യമൃഗ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ പ്രാർത്ഥനാജ്ഞത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് സൽമാനൂർ ഫാരിസി പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. എനിക്ക് എൻ്റെ മകളെ നഷ്ടമായ പോലെ ഇനി ഒരു മാതാപിതാക്കൾക്കും ഈ ദുർഗതി വരാതിരിക്കട്ടേയെന്ന പ്രാർത്ഥനയോടെ വിങ്ങിപ്പൊട്ടിയാണ് അദ്ദേഹം പ്രാർത്ഥനയജ്ഞത്തിൽ പങ്കെടുത്തത്. ഫാരിസി യുടെ സഹോദരി സാബിറ മൊയ്തീൻ കോയയും യജ്ഞത്തിൽ പങ്കെടുത്ത് സങ്കടങ്ങൾ പങ്കുവെച്ചു. വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. എം. എസ്. വേണുഗോപാൽ, സുരേഷ് കുമാർ ജി., എം. നസിറുദ്ദീൻ, മണിയപ്പൻ ചെറായി, രാജൻ അമ്പുരി, അശോകൻ കുന്നുങ്കൽ, അലോഷ്യസ് പി. ജെ. തുടങ്ങിയവർ പ്രസംഗിച്ചു.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…