തിരുവനന്തപുരം പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . പൂവാര്‍ റോട്ടറി ക്ലബ്,തിക്കുറിശി ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെ നടന്ന മെഡിക്കല്‍ ക്യാമ്പ് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് ഓണക്കൂര്‍ മുഖ്യാതിഥിയായി. പൂവാര്‍ റോട്ടറി ക്ലബ് ഭാരവാഹികളായ രാജന്‍ പൊഴിയൂര്‍,എ അജികുമാര്‍, ജി ആര്‍ വിജീഷ് കുമാര്‍,ഡിനി ഡെര്‍ബല്‍,കുമാര്‍ മണിയന്‍,കെ ഭക്തവത്സലന്‍ , പ്രസ് ക്ലബ് ഐജെടി ഡയറക്ടര്‍ ഡോ. ഇന്ദ്രബാബു, മാനേജിംഗ് കമ്മിറ്റി അംഗം മിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അനന്തപുരി ഹോസ്പിറ്റല്‍, ശ്രീമൂകാംബിക മെഡിക്കല്‍ കോളേജ്, സരസ്വതി ഹോസ്പിറ്റല്‍, പിഎംഎസ് ഡെന്റല്‍ കോളേജേ, ശുശ്രുത ആയുര്‍വേദ ഹോസ്പിറ്റല്‍, ശാരദാ കൃഷ്ണ ഹോമിയോ മെഡിക്കല്‍ കോളേജ്,ചൈതന്യ ഐ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ വിവിധ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കി.
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…