കുമാരി അനാമിക സാജന്റെ “Still Autumn in my heart” കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയയിലെ ഒന്‍പതാം ക്ലാസുകാരി കുമാരി അനാമിക സാജന്‍ എഴുതിയ രണ്ടാമത്തെ കവിതാ സമാഹാരമായ “Still Autumn in my heart” ഇന്ന് വൈകുന്നേരം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ വച്ച് പ്രശസ്ത സാഹിത്യകാരനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം “Lemonade” 2022 ല്‍ കേരള ബാല സാഹിത്യ ഇന്‍സ്ടിട്യൂട്ട് ആണ് പ്രസിദ്ധീകരിച്ചത്.

പ്രകാശന ചടങ്ങില്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സരിതാ മോഹനന്‍ ഭാമ
പുസ്തകപരിചയം നടത്തി. ഡോ. അരുണ്‍ നായര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.

വിക്രം സാരാഭായി സ്പേസ് സെന്റര്‍ ശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമായ സാജന്റെയും കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനിലെ സംസ്ഥാന പ്രൊജക്റ്റ്‌ കോര്‍ഡിനേറ്ററുമായ സിജിമോളുടെയും മകളാണ് കുട്ടി എഴുത്തുകാരി അനാമിക സാജന്‍. സാഗരിക സാജന്‍ സഹോദരിയുമാണ്.

തൊണ്ണൂറ്റി ഒന്‍പതോളം (99) ചെറുകവിതകള്‍ ചേര്‍ന്ന കവിതാസമാഹാരമാണ് “Still Autumn in my heart”. കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. പ്രകാശന ചടങ്ങില്‍ അനാമികയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago