കുട്ടികൾക്കെതിരേയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമായി കാണുന്നതായി ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. പോക്സോ ജെ.ജെ, ആർ.ടി.ഇ.ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് സ്കൂളുകളിലാണ്. അവരുടെ രണ്ടാമത്തെ ഇടമാണ് വീടുകൾ. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മിഷൻ മുഖ്യ പരിഗണന നൽകുന്നത്.
വിവധ പകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥ രുടെ കൂട്ടായ ചർച്ചയും വിശകലനവും അഭിപ്രായ രൂപീകരണവും അനിവാര്യമാണ്. ആക്റ്റുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കമ്മിഷൻ കഴിഞ്ഞ ജനുവരിയിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാനതല യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് ഐഎഎസ് പോലീസ് ഡി ഐ ജി അജിതാ ബീഗം എക്സൈസ് ആരോഗ്യം വനിതാ ശിശുവികസനം പട്ടികജാതി-പട്ടികവർഗ്ഗ വികസനം തദ്ദേശ സ്വയംഭരണം ഫിഷറീസ് പൊതുഗതാഗതം ഭഷ്യസുരക്ഷ എന്നീ വകുപ്പുകളെ പ്രതിനിധീ കരിച്ച് പങ്കെടുത്തവരും ജില്ലാതലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത 61 വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ പരിശോധിച്ചു. ഉദ്യോഗസ്ഥതലത്തിൽ പരിഹാരം കാണാൻ സാധിക്കാത്ത വിഷയങ്ങൾ സർക്കാരിനെ അറിയിച്ച് പരിഹരാരം കാണുന്നതിന് കമ്മിഷൻ തീരുമാനിച്ചു.
യോഗത്തിൽ കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ.എഫ്. വിൽസൺ, കെ.കെ. ഷാജു, ബി. മോഹൻ കുമാർ എന്നിവർ പങ്കെടുത്തു. കമ്മഷൻ അംഗം എൻ.സുനന്ദ സ്വാഗതവും സെക്രട്ടറി എച്ച്. നജീബ് നന്ദിയും പറഞ്ഞു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…