
നെടുമങ്ങാട് : സാമൂഹ്യവിരുദ്ധർ കല്ലിങ്ങൽ മേഖലയിൽ ജനവാസ പ്രദേശത്ത് തള്ളിയ
കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നിയോജകമണ്ഡലം നേതാക്കൾ സ്ഥലം സന്ദർശിച്ചുകൊണ്ട് നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു. നേതാക്കളായ നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, അസീം നെടുമങ്ങാട്, മാഹീൻ, പീരി മുഹമ്മദ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
