തിരുവനന്തപുരം : ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയില്‍ വെച്ച് നടന്ന ഒപ്റ്റോമെട്രിസ്റ്റ് സെമിനാറിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. കേരളത്തിനകത്തും പുറത്തുമായി സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് ഒപ്റ്റോമെട്രിസ്റ്റുകളും വിദ്യാര്‍ത്ഥികളും പ്രസ്തുത പ്രോഗ്രാമില്‍ പങ്കെടുത്തു.
ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോ. അന്‍വര്‍ ഷക്കീബിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം ആര്.ഐ.ഓ മുന്‍ ഡയറക്ടര്‍ ഡോ. സഹസ്രനാമം, ആര്.ഐ.ഓ ഡയറക്ടര്‍ ഡോ. ഷീബാ സി.എസ്, റിട്ട പ്രൊഫസര്‍ ഡോ. മഹാദേവന്, പ്രൊഫസര്‍ ഡോ. ചിത്രാ രാഘവന് , ശ്രീനേത്രാ ഐ കെയര്‍ ഡയറക്ടര്‍ ഡോ. ആഷാദ് ശിവരാമന് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന പ്രസ്തുത സെമിനാറിൽ കേരളത്തെ പ്രമുഖ നേത്രരോഗ വിദഗ്ദ്ധര്‍ വിഷയാവതരണം നടത്തി. നേത്രപരിചരണത്തില്‍ ഒപ്റ്റോമെട്രിസ്റ്റുകളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പ്രോഗ്രാം. വിവിധ വിഷയ അവതരണങ്ങൾ, ചര്‍ച്ചകള്‍, ക്വിസ് മത്സരം എന്നിവ പ്രതിനിധികളുടെ കരിയര്‍ വികസിപ്പിക്കാന്‍ ഏറെ സഹായകരമായിരുന്നുവെന്ന് അസോസിയേഷന് വിലയിരുത്തി.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…