തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി

കൊച്ചി: തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നപരിഹാരത്തിന്  നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ മനുഷ്യാവകാശ – സാമൂഹ്യ കലാ-കായിക- സാംസ്കാരിക – പി.റ്റി.എ. സംഘടനകളുടെയും റസിഡൻഷ്യൽ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സമര പ്രഖ്യാപനം നടത്തിയത്.

ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ ചെയർമാൻ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ ആമുഖപ്രഭാഷണവും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ മുഖ്യപ്രഭാഷണവും ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ വിഷയാവതരണവും  നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  സിനിമാതാരം കൊച്ചു പ്രദീപ്, ഫാ. ജോയ് പ്ലാക്കൽ, ബെന്നി ജോസഫ്, അബ്ദുൽ അസീസ്, ജോബി തോമസ്, സാബു ജോസ്, കുമ്പളം രവി, കെ.പി. ആൽബർട്ട്, കുരുവിള മാത്യൂസ്, സൈമൺ ഇടപ്പള്ളി, ജോസഫ് പുതുശ്ശേരി, ജാവന്‍ ചാക്കോ, ഡൊമിനിക് ചാണ്ടി, ജെ.ജെ. കുറ്റിക്കാട്ട്, ജോജോ മനക്കില്‍, പി എം അസൈനാർ, ഗഫൂർ അളമന, പി കെ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

സമരവേദിയിൽ  തെരുവുനായ വിമുക്ത സന്ദേശവുമായി വടുതല സാരംഗി ഡാൻസ് ഗ്രൂപ്പിൻ്റെ ഗ്രൂപ്പിൻ്റെ കൈകൊട്ടിക്കളിയും തെരുവുനാടകവും നടന്നു.




തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി  ജനസേവ തെരുവ്നായ വിമുക്ത കേരളസംഘം ആരംഭിക്കുന്ന വിമോചന സമരത്തിൻ്റെ ഉദ്ഘാടനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ നിർവഹിക്കുന്നു. അഡ്വ. ടി. പി.എം. ഇബ്രാഹിം ഖാൻ,  ജോസ് മാവേലി, അഡ്വ. ചാർളി പോൾ, കൊച്ചു പ്രദീപ് തുടങ്ങിയവർ സമീപം

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

12 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

12 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

12 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

12 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago