CRIME

കൊറിയർ സർവീസ് വഴി മുന്നൂറിൽപരം LSD സ്റ്റാമ്പ് ഏറ്റുവാങ്ങി

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുള്ള ഒരു കൊറിയർ സർവീസ് വഴി വിദേശത്തു നിന്നും വരുത്തിച്ച മുന്നൂറിൽപരം (320) LSD സ്റ്റാമ്പ് ഏറ്റുവാങ്ങിയ മേൽവിലാസക്കാരനായ കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരീസിനെ(25) 10 ഗ്രാമോളം MDMAയും, കഞ്ചാവ്, ഡിജിറ്റൽ ത്രാസ് എന്നിവ സഹിതം കസ്റ്റഡിയിൽ എടുത്തു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ് കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ വൻ മയക്കു മരുന്നു വേട്ട നടത്തിയിട്ടുള്ളത് വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.

പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡ് തലവൻ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ അനികുമാർ ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് , ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് ,എസ് മധുസൂദനൻ നായർ , പ്രിവന്റിവ് ഓഫീസർമാരായ പ്രജോഷ് ,സുനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി,സുബിൻ,വിശാഖ്, എക്സൈസ് ഡ്രൈവർമാരായ ശ്രീ രാജീവ്,ശ്രീ വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു. ടി കേസിൻറ്റെ തുടർ നടപടികൾ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ശരത്ബാബുവും പാർട്ടിയും സ്വീകരിച്ചിട്ടുള്ളതാണ്

News Desk

Recent Posts

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതികൾ: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സമഗ്രവികസനത്തിനും പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മത്സ്യബന്ധനം,…

30 minutes ago

കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ചേർന്ന് റോഡ് സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച് റാപ്പിഡോ

കൊച്ചി, 09-06-2026: ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ…

2 hours ago

സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി യുഎസ് ടി

തിരുവനന്തപുരം, 11 ജൂൺ 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സിഎസ്ആർ…

3 hours ago

രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

3 hours ago

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം വഴി 15 വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്സിംങ് പഠനം കോണ്‍ട്രാക്ട് കൈമാറി

പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി…

3 hours ago

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ കുസാറ്റ് അം​ഗീകൃത ഏവിയേഷൻ കോഴ്സുകൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.…

3 hours ago