ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം – ‘FRINJEX-23‘ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിൻ്റെ ഭാഗമാണ് ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി ട്രൂപ്പുകളും ഫ്രഞ്ച് ആറാം ലൈറ്റ് ആർമർഡ് ബ്രിഗേഡും ചേർന്ന് എക്കാലത്തെയും വലിയ സംഘത്തെ അണിനിരത്തുന്ന ഈ അഭ്യാസത്തിന്റെ ആശയവും പങ്കാളിത്തവും അതുല്യമാണ്. “പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും” എന്ന പ്രമേയത്തിനെ അടിസ്ഥാനമാക്കിയാണ് ഈ അഭ്യാസം. ഈ സംയുക്ത അഭ്യാസത്തിലൂടെ ഇന്ത്യയും ഫ്രാൻസ്സും തമ്മിൽ തന്ത്രപരമായ തലത്തിൽ മികച്ച പങ്കാളിത്തം ഏകീകരിക്കാനും, സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ അടിത്തറ ഉണ്ടാക്കാനും സാധിക്കും.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…