ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന മൺവിള സീനിയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച കുലപതി കെ എം മുൻഷി ബ്ലോക്കിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീ ദേവൻ രാമചന്ദ്രൻ നിർവഹിച്ചു.
രാജ്യത്തിന്റെ ഭാവി ഭാസുരവും ശോഭനവുമാക്കാൻ ചെറുപ്പക്കാരെ ബൗദ്ധികമായി നിർഭയരും സുസജ്ജരുമാവാൻ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് കഴിയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
വിദ്യാർഥികൾക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിലുപരി രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് ജീവിക്കുന്ന മാതൃകയായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭവൻസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ജുവാൻ ജസ്റ്റസ് എഴുതിയ “The Quester Teens” (ക്വസ്റ്റർ ടീൻസ്) എന്ന പുസ്തകം ചടങ്ങിൽ ജസ്റ്റിസ് രാമചന്ദ്രൻ എഴുത്തുകാരി ശ്രീമതി ഖയറുന്നിസക്ക് നൽകി പ്രകാശനം ചെയ്തു.
സുപ്രസിദ്ധ സിനിമ താരം ശ്രീ ഇന്ദ്രൻസ് മുഖ്യാതിഥിയായ സമ്മേളനത്തിൽ ഭാരതീയ വിദ്യാ ഭവൻ കേന്ദ്ര ചെയർമാൻ ശ്രീ പ്രേമചന്ദ്ര കുറുപ്പ് (ഐ. എ. എസ് റിട്ടയേർഡ്) അധ്യക്ഷനായി. കൊച്ചി കേന്ദ്ര ഡയറക്ടർ ഇ രാമൻകുട്ടി ആശംസ അർപ്പിച്ചു. തിരുവനന്തപുരം കേന്ദ്ര സെക്രെട്ടറിയും എഡ്യൂക്കേഷണൽ അഡ്വൈസറുമായ പ്രൊഫസർ സി മോഹനകുമാർ സ്വാഗതവും, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാധ വിശ്വകുമാർ നന്ദിയും പ്രകാശിപ്പിച്ചു.
നാലു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ നഴ്സറി വിഭാഗവും ഓഡിറ്റോറിയവുമാകും പ്രവർത്തിക്കുക.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…