ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടി അമൻ
പൂനയിൽ നടന്ന ജൂനിയർ ഇന്റർനാഷണൽ ഗ്രാൻഡ് പ്രീ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡൽ നേടി അമൻ സുരേഷ്. ഫൈനലിൽ ഇന്തോനേഷ്യൻ താരമായ ഡെനിസ് അസ്സറിയെയാണ് നേരിട്ടത്. തിരുവനന്തപുരം വലിയവിള ദേവിനഗർ സ്വദേശിയാണ് അമൻ.