വരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീർത്ത സിംഗപ്പൂർ മലയാളി

സിംഗപ്പൂർ: കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്.  കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദർശനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി.

Tranquil Essence എന്ന പേരിൽ രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂർ ജന്റ്റിംഗ് ലേനിലെ മായാ ഗാലറിയിൽ ഈ മാസം 14 മുതൽ 28 വരെയാണ് നടക്കുന്നത്. സിംഗപ്പൂർ Ministry of Home Affairs and Ministry of National Development ഡോ.മുഹമ്മദ് ഫൈസൽ ഇബ്രാഹിം ആണ് പ്രദർശനത്തിന്റെ മുഖ്യ അതിഥി ആയി എത്തിയത്. ചിത്രരചനയിൽ എന്നും സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കലാകാരിയാണ് തിരുവനന്തപുരം സ്വദേശിനിയായ ജലീല നിയാസ്.

ഭർത്താവ് നിയാസിനും മക്കൾ ലിയാനക്കും റയാനും ഒപ്പം സിംഗപ്പൂരിൽ താമസിക്കുന്ന ജലീല നിയാസ് സിംഗപ്പൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി വരാറുള്ള ‘വർണ്ണം’ എക്സിബിഷൻ ഉൾപ്പെടെ  സിംഗപ്പൂരിലും മറ്റു 20 രാജ്യങ്ങളിലായി നൂറ്റി മുപ്പതോളം പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും നേടുകയുണ്ടായി. MSc BEd ബിരുദ ധാരിയായ ജലീല Total eBiz Solutions Singapore എന്ന കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനൊപ്പമാണ് ചിത്രകലയും പെയിന്റിങ്ങും ചെയ്യുന്നത്.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

13 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

13 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

13 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

13 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago