‘2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറക്കി

കൊച്ചി: ഓസ്‌കാര്‍ നോമിനേഷനില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം. ലണ്ടന്‍ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ്, സിംഗിള്‍ ഐഡി എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി ടു ഓസ്‌കാര്‍ വിത്ത് ഡിഎന്‍എഫ്ടി പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകന്‍ ഹരിഹരന്‍, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, അഭിനേതാക്കളായ നരേന്‍, തന്‍വി റാം, ടെക് ബാങ്ക് മൂവീസ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സുഭാഷ് മാനുവല്‍, യുകെ ആസ്ഥാനമായ ഇ.എസ് ഗ്ലോബല്‍ ഡയറക്ടര്‍ ടെലക്സി, പോപ്പ്, നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസില്‍ തമ്പി തുടങ്ങിയവര്‍ ലേ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

മലയാള സിനിമ ലോക സിനിമയുടെ നെറുകയില്‍ എത്തി നില്‍ക്കുന്നതില്‍ അഭിമാനമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. ഓസ്‌കാര്‍ വേദിയിലെ പ്രൊമോഷന്‍ പരിപാടികളടക്കം എതാണ്ട് ഒന്നര മാസത്തോളമായുള്ള അധ്വാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓടിടി, സാറ്റലൈറ്റ് വിതരണാവകാശത്തിന് പുറമെ ഡിഎന്‍എഫ്ടി കൂടി എത്തുന്നതോടെ സിനിമാ ലോകത്തിന് പുതിയ വഴികള്‍ തുറക്കുകയാണെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു. 200 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം ഡിഎന്‍എഫ്ടിക്കായി ടെക് ബാങ്ക് മൂവീസില്‍ നിക്ഷേപിക്കുമെന്ന് ഇ.എസ് ഗ്ലോബല്‍ ഡയറക്ടര്‍ ടെലക്സി പറഞ്ഞു. ഡിഎന്‍എഫ്ടിക്ക് പുറമെ നിര്‍മ്മാണ രംഗത്തേക്ക് ഉടന്‍ പ്രവേശിക്കുമെന്നും, ചലച്ചിത്ര മേഖലയിലെ പ്രത്യേകമായ കണ്ടന്റുകള്‍ ഡിഎന്‍എഫ്ടി വഴി നല്‍കുമെന്നും ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു.

ചടങ്ങില്‍ ‘2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറക്കി. ലോകത്ത് ആദ്യമായി ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍ (ഡിഎന്‍എഫ്ടി) അവതരിപ്പിച്ചത് ടെക് ബാങ്ക് മൂവീസ് ആണ്. നേരത്തെ മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിഭന്റെ ഡി.എന്‍.എഫ്.ടി പുറത്തിറക്കിയിരുന്നു. നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യയാണ് ഡി എന്‍ എഫ് ടി വികസിപ്പിച്ചിരിക്കുന്നത്.

തുടര്‍ന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ളവേഴ്സ് ടി വി താരങ്ങള്‍ അവതരിപ്പിച്ച നൃത്ത- ഹാസ്യ പരിപാടികളുംഅരങ്ങേറി

News Desk

Recent Posts

തലസ്ഥാന നഗരിയില്‍ ആദ്യമായി ഹോളിവുഡ് മാതൃകയില്‍ ഒരു നാടകം അവതരിപ്പിക്കുന്നു

ഈമാസം 7ന് വൈകിട്ട് 6ന് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. റഷ്യന്‍-അമേരിക്കന്‍ എഴുത്തുകാരിയായ എലന.ഒ. ലബദേവയുടെ യഥാര്‍ത്ഥ കഥയയെ…

8 hours ago

കാലത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഗണേഷ് കുമാർ

ശ്രീചിത്ര തിരുനാൾ എൻജിനീയറിങ് കോളേജിൽ പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു. കാലത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ്…

1 day ago

അർബൻ അഗ്രികൾച്ചർ ഹാൻഡ്‌ബുക്കിന്റെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിന്റെയും പ്രകാശനം നടത്തി

നഗര കൃഷിയെ ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (കൈറ്റ്), വെള്ളായണി…

1 day ago

വ്യോമസേനയുടെ K2K (കന്യാകുമാരി മുതൽ കാർഗിൽ വരെ)  സൈക്കിൾ യാത്രയ്ക്ക് ഇന്ന് തുടക്കമായി

അഖണ്ഡത , കായിക ക്ഷമത, സാഹസികത തുടങ്ങിയ സന്ദേശങ്ങളുമായി കന്യാകുമാരി മുതൽ കാർഗിൽ വരെ ഇന്ത്യൻ വ്യോമസോംഗങ്ങൾ നടത്തുന്ന കെ-2-കെ…

1 day ago

ജീവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാണ് എസ്‌കലേറ: മന്ത്രി വീണാ ജോര്‍ജ്

എസ്‌കലേറ വനിതോത്സവം 26 ഫെബ്രുവരി 3 മുതല്‍ 9 വരെ കനകക്കുന്നില്‍കരുത്താര്‍ന്ന പെണ്‍ ചുവടുകള്‍ കരുതലോടെ കേരളം മുന്നോട്ട് ജിവിതത്തില്‍…

2 days ago

ബിസിനസ് ക്ലാസ്സ്‌ ബസ് ഉടൻ: മന്ത്രി ഗണേഷ് കുമാർ

പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള  വോൾവോ ലക്ഷ്വറി ബസുകൾ  ഉടൻ നിരത്തിലിറക്കുമെന്ന്  ഗതാഗത മന്ത്രി മന്ത്രി ബി ഗണേഷ്…

2 days ago