129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് മഹായോഗം 2024 ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച മുതല്‍ 18-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യു.എസ്.എ.), പ്രൊഫ.മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 ന് ബൈബിള്‍ ക്ലാസ്സുകള്‍ പന്തലില്‍ നടക്കും. വെരി.റവ.ഡോ.ഷാം പി. തോമസ്, റവ.ബോബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും.
ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 9.30 ന് വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന എക്യുമെനിക്കല്‍ സമ്മേളനം നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ലഹരിവിമോചന മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ മിഷനറി യോഗവും നടക്കും.
എല്ലാ ദിവസവും സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മണിക്ക് യുവവേദി യോഗങ്ങളും, ബുധനാഴ്ച വൈകിട്ട് 6 ന് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക മീറ്റിംഗും, പന്തലില്‍ നടക്കും. യുവവേദി യോഗങ്ങളില്‍ മോസ്റ്റ്. റവ. ഗീവര്‍ഗ്ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ, ഡോ.ജിനു സക്കറിയ ഉമ്മന്‍, ശ്രീ.ജേക്കബ് പൂന്നൂസ് എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.
ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ നടക്കും.
ഫെബ്രുവരി 1-ാം തീയതി രാവിലെ 7.30 ന് പന്തല്‍ ഓല മേയല്‍ മാരാമണിന് ചുറ്റുപാടുമുള്ള 30 ഇടവകകളുടെ നേതൃത്വത്തില്‍ ആരംഭിച്ച് ഫെബ്രുവരി 6 ന് മുമ്പായി പൂര്‍ത്തിയാക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ പത്തനംത്തിട്ട കള്ട്രറേറ്റില്‍ വച്ച് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി അവലോകന യോഗം നടന്നു. ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മണല്‍പ്പുറം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, കണ്‍വീനറായ അഡ്വ.ജേക്കബ് ജോണ്‍, മാനേജിംഗ് കമ്മറ്റി അംഗമായ ശ്രീ.റ്റിജു എം. ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ ക്രമീകരണത്തിനായി 24 സബ് കമ്മറ്റികള്‍ നേതൃത്വം നല്‍കുന്നതായും ചുമതലക്കാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി 9495167779, 9447779701
കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…
തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ…
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാനുമായ കുന്നത്തൂർ ജെ. പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ”…
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്. ഗംഭീര…
കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ്…
തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ്…