പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്ററിൻ്റെ പ്രേംസ്മൃതി മെഗാഷോ ജൂൺ 7ന്.
സ്ക്കറ്റ് : പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ റോയൽ കിംഗ്, എലൈറ്റ് ജൂവലറി സഹകരണത്തോടെ ജൂൺ ഏഴിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ പ്രേംസ്മൃതി എന്ന പേരിൽ മെഗാ ഷോ ഒരുക്കുന്നു. ചലച്ചിത്ര താരം ശ്രീലതാ നമ്പൂതിരിക്ക് പ്രേംനസീർ ചലച്ചിത്ര ശ്രേഷ്o പുരസ്ക്കാരം ( 50000 രൂപ,ഫലകം, പ്രശസ്തിപത്രം) ചടങ്ങിൽ മുഖ്യാതിഥിയാകുന്ന ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി സമർപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സമിതി ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് ഷഹീർ അഞ്ചൽ അറിയിച്ചു.
ആടുജീവിതം എന്ന സിനിമയിലെ ഒമാൻ താരം താലിബ് അൽ ബലൂഷി, ആടുജീവിതത്തിലെ ജീവിക്കുന്ന കഥാപാത്രം മുഹമ്മദ് നജീബ് എന്നിവരെയും ആദരിക്കും. ഒമാനിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങളും ടാലൻ്റ് ഹണ്ട് വിജയികൾക്ക് സമ്മാനങ്ങളും ചടങ്ങിൽ വെച്ച് സമർപ്പിക്കുമെന്ന് ചാപ്റ്റർ സെക്രട്ടറി കൃഷ്ണരാജ് അഞ്ചാലുംമൂട് അറിയിച്ചു.
ചലച്ചിത്രതാരങ്ങളായ ടോണി ആൻ്റണി, നീനാകുറുപ്പ്, നർത്തകി സുമി റാഷിക്ക്, ഗായകരായ ഷബ്നം റിയാസ്, ഇമ്രാൻ ഖാൻ എന്നിവരും ഒമാൻ ചാപ്റ്റർ കലാപ്രവർത്തകരും അവതരിപ്പിക്കുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഒമാൻ ചാപ്റ്റർ രക്ഷാധികാരികളായ അഹമ്മദ് പറമ്പത്ത്, ഹക്കീം, വനിതാ വിഭാഗം സെക്രട്ടറി ഫൗസിയ സനോജ് , ജോയിൻ്റ് സെക്രട്ടറി സന്ദീപ്, വൈസ് പ്രസിഡണ്ട് പൊന്നു സുരേന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…
പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…
കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…
തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…
തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…