കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 വെള്ളായണി കാർഷിക കോളേജിൽ ആരംഭിച്ചു. ജൂൺ അഞ്ച് മുതൽ ഏഴുവരെ നീണ്ടുനിൽക്കുന്ന ‘സുഗന്ധവ്യഞ്ജനങ്ങൾ: സുസ്ഥിരതയ്ക്കായി നൂതനവും ജൈവികവുമായ സാങ്കേതിക വിദ്യകൾ ‘ എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് IAS നിർവഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ ആർ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ.റോയ് സ്റ്റീഫൻ, അസോ : ഡയറക്ടർ ഓഫ് റിസർച്ച് ഡോ.കെ. എൻ. അനിത്, അഗ്രികൾച്ചറൽ അഡ്വൈസറും (GIZ-Gmbh ജർമ്മനി) ഡിപിപിപി പ്രോജക്ട് പാർട്ണറുമായ കുമാരി ഡോ. പ്രദ്ന്യ തൊമ്പരെ, സ്പൈസസ് ബോർഡ് ഗവേഷണ മേധാവി ഡോ. എ. ബി. രമശ്രീ, നാഷണൽ സിന്നമൺ റിസർച്ച് ആൻഡ് ട്രെയിനിങ് സെൻറർ ശ്രീലങ്ക ഡെപ്യൂട്ടി ഡയറക്ടർ ഡോ. അച്ചിനി അനുരാധ, വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസസ് അസോസിയേഷൻ ചെയർപേഴ്സൺ കുമാരി ഹോങ് തി ലിൻ, ഇൻഡോനേഷ്യയിലെ ബക്രീ സർവകലാശാലയിലെ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസർ ഡോ. വഹ്യുദി ഡേവിഡ്, കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ജേക്കബ് ജോൺ, ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, അക്കാദമി കൗൺസിൽ അംഗം ഡോ. റഫീഖർ എം, കർഷക കോളേജ് അധ്യാപിക ഡോ. ദീപ.എസ്. നായർ എന്നിവർ സംസാരിച്ചു.
ഏഷ്യയിലെ ജൈവ സുഗന്ധവ്യഞ്ജനങ്ങളുടെ സമീപകാല വികസനം എന്ന വിഷയത്തിൽ ഡോ. വാഹ്യുദി ഡേവിസും സുഗന്ധവ്യഞ്ജനങ്ങളുടെ സുസ്ഥിരത വർദ്ധിപ്പിക്കൽ – കീടനാശിനി ആശ്രിതത്വം കുറയ്ക്കുന്നതിലെ പുതിയ വഴികൾഎന്ന വിഷയത്തിൽ ഡോ. സന്തോഷ് ഈപ്പനും, ‘സസ്യജ പ്രജനനം നടത്തുന്ന സുഗന്ധവ്യഞ്ജനങ്ങളിലെ വൈറൽ രോഗങ്ങളുടെ നിലവിലെ അവസ്ഥ‘ എന്ന വിഷയത്തിൽ ഡോ. ഈശ്വര ഭട്ടും ‘ഇഞ്ചിയുടെ മൂട് ചീയൽ രോഗം നിയന്ത്രിക്കുന്നതിലെ ജീനോമിക് രീതികൾ ‘എന്ന വിഷയത്തിൽ ഡോ. തോമസ് ജോർജും പ്രഭാഷണങ്ങൾ നടത്തി. സുഗന്ധ വ്യഞ്ജന വിളകളുടെ വിവിധ മേഖലയിലെ ഗവേഷണങ്ങളുടെ അവതരണങ്ങളും നടന്നു. കാർഷിക കോളേജ് വിദ്യാർത്ഥികളുടെ കലാപരിപാടികളോടുകൂടി ആദ്യദിനം സമാപിച്ചു.
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…
പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…
കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…
തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…
തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…