ഭാരത സര്‍ക്കാറിന്റെ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി), റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ ആഭ്യന്തര, അന്തര്‍ദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി
രൂപീകൃതമായിരിക്കുന്നു.
കുറഞ്ഞ ചിലവില്‍ ആഭ്യന്തര, വിദേശ ടൂറുകള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുള്ള ഐ.ആര്‍.സി.ടി.സി ഇപ്പോള്‍ അത്യാകര്‍ഷകമായ പുതിയ ടൂര്‍ പാക്കേജുകൾ അവതരിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലേക്ക് കേരളത്തിൽ നിന്നും ഭാരത് ഗൌരവ് പ്രത്രേക ടൂറിസ്റ്റ് ട്രെയിൻ ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും, ടൂറിസ്റ്റ് ആകര്‍ഷണങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന “ദേവഭൂമി ഉത്തരാഖണ്ഡ് യാത്ര” ഭാരത് ഗയരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ, 2024 ജൂലായ് 26ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്നു. 11 ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്രയിലൂടെ ഉത്തരാഖണ്ഡിലെ ഭീംതാൾ, നൈനിറ്റാള്‍, അല്‍മോറ, കോസാനി എന്നീ പ്രദേശങ്ങൾ സന്ദര്‍ശിക്കാവുന്നതാണ്.
പ്രത്യേക ഭാരത് ഗയരവ് ടൂറിസ്റ്റ് ട്രെയിനില്‍ എ.സി ട്രെയിൻ യാത്ര, ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് എ.സി അല്ലെങ്കിൽ നോൺ എ.സി വാഹനങ്ങളില്‍ യാത്ര, ഭീംതാള്‍, അല്‍മോറ, കോസാനി എന്നിവിടങ്ങളിലായി 6 രാത്രി ഹോട്ടല്‍ / ഹോം സ്റ്റേകളില്‍ താമസം. മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്, സുരക്ഷാ ജീവനക്കാര്‍ എന്നിവരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവ പാക്കേജില്‍ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് 28020 രൂപ മുതല്‍. യാത്ര മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക്, കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൌണ്‍, തൃശ്ശൂർ, ഷോര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ട്രെയിനില്‍ പ്രവേശിക്കാവുന്നതാണ്.
ആഭ്യന്തര വിമാനയാത്രാ പാക്കേജുകള്‍
തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നവ
- അമൃത്സര്‍, ചണ്ഡീഗഡ്, ഡല്‍ഹി, ആഗ്ര, മഥുര (7 ദിവസം) 23.08.24 – രൂപ 40570/- മുതല്‍.
- കാശ്മീര്‍ – ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് (6 ദിവസം) 14.09.24 – രൂപ 47700/- മുതല്‍.
- ചാര്‍ധാം – കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി (13 ദിവസം) 24.09.24 – രൂപ 64450/- മുതല്‍.
കൊച്ചിയില്‍നിന്നും പുറപ്പെടുന്നവ
- ലേ-ലഡാക്ക്, ലേ-നുബ്ര, ടൂര്‍ടുക്, പാന്‍ഗോംഗ് (7 ദിവസം) 30.07.24 – ₹50750/- മുതല്‍.
- ഗോള്‍ഡന്‍ ട്രയംഗിള്‍ – ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ (6 ദിവസം) 23.08.24 – ₹40700/- മുതൽ.
- ബോധഗയ, വാരാണസി, പ്രയാഗ്രാജ്, അയോദ്ധ്യ (6 ദിവസം) 28.08.24 – ₹38550/- മുതല്‍.
- കശ്മീര്‍ – ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് (6 ദിവസം) 14.09.24 – ₹50700/-
- ചാര്‍ധാം – കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി (13 ദിവസം) 24.09.24 – ₹64450/-
- ആന്‍ഡമാന്‍ – പോര്‍ട്ട് ബ്ലെയര്‍, ഹാവ് ലോക്ക്, നീല്‍ (6 ദിവസം) 25.09.24 – ₹50900/- മുതല്‍.
കോഴിക്കോട് നിന്നും പുറപ്പെടുന്നവ
- വാരാണസി, പ്രയാഗ്രാജ്, അയോദ്ധ്യ (5 ദിവസം) 09.08.24 – ₹ 34720/- മുതൽ.
- ഗോള്‍ഡന്‍ ട്രയാംഗിൾ – ഡല്‍ഹി, ആഗ്ര, ജയ്പൂർ (7 ദിവസം) 29.08.24 – ₹ 38580/- മുതൽ.
- ലേ-ലഡാക്ക് – ലേ, നുബ്ര, ടൂര്‍ടുക്, പാന്‍ഗോംഗ് (8 ദിവസം) 13.09.24 – ₹ 56200/- മുതൽ.
- കശ്മീര്‍ – ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് (6 ദിവസം) 19.09.24 – ₹48600/-
- മുതല്‍.
കൊച്ചിയില്‍നിന്നും അന്താരാഷ്ട്ര വിമാനയാത്രാ പാക്കേജുകൾ
- ശ്രീലങ്ക – (7 ദിവസം) 16.09.24 – ₹ 66400/- മുതല്‍.
- തായ്‌ലാന്‍ഡ് – ബാങ്കോക്ക്, പട്ടായ (5 ദിവസം) 23.08.24 -₹ 57650/- മുതൽ.
- കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണിൽ ബന്ധപ്പെടുകയോ 11807 വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
വെബ്സൈറ്റ് – www.irctctourism.com
തിരുവനന്തപുരം – 8287932085 എറണാകുളം – 8287932082 / 117
കോഴിക്കോട് – 8287932098 കോയമ്പത്തൂര്‍ – 9003140655