വസുധൈവ കുടുംബകം ഓസ്‌കാറിലേക്ക് | വാട്ടർ മാൻ മികച്ച ഹ്രസ്വചിത്രം

പതിനാറാമത് രാജ്യാന്തര ഡോക്യുമെൻ്റെറി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോംഗ് ഡോക്യുമെൻ്റെറിയായി ആനന്ദ് പട്വർദ്ധൻ്റെ വസുധൈവ കുടുംബകം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ഈ ചിത്രത്തിനാണ് ഓസ്‌കാര്‍ നോമിനേഷന്‍. മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്കാരവും വസുധൈവ കുടുംബകം സ്വന്തമാക്കി. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‍ക്കാര തുക വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി പട്വർദ്ധൻ അറിയിച്ചു.

രണജിത് റേ സംവിധാനം ചെയ്ത ഡോൾസ് ഡോണ്ട് ഡൈ (പുത്തുൽ നാമ)ക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ഇതിനാണ്. നിഷ്ട ജയിൻ, ആകാശ് ബസുമാതാരി എന്നിവർ ഒരുക്കിയ ഫാമിംഗ് ദി റവല്യൂഷനാണ് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം . ഈ വിഭാഗത്തിലെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ദിവ്യം ജയിൻ നേടി (പികചറിംഗ് ലൈഫ്).

ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് കെ സംവിധാനം ചെയ്ത വാട്ടർമാൻ ആണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കർ സംവിധാനം ചെയ്ത ഗോട്ട് ഗോട്ട് ഗോസ്റ്റ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ജാൽ എന്ന ചിത്രം ഈ വിഭാഗത്തിലെ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഫെബിൻ മാർട്ടിൻ ഒരുക്കിയ ഹിതം ആണ് മികച്ച ക്യാമ്പസ് ചിത്രം. ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുന്ന ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. ഏകാന്തജീവിതം അതിജീവിക്കാൻ ഡേറ്റിംഗ് ആപ്പുകളെ ആശ്രയിക്കുന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ പ്രമോദ് സച്ചിദാനന്ദൻ ചിത്രം മട്ടൻ കട്ടർ ഈ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി പരാമർശം നേടി.

റിതം ചക്രവകർത്തി സംവിധാനം ചെയ്ത സാൽവേഷൻ ഡ്രീമാണ് മികച്ച ഷോര്‍ട്ട് ഡോക്യുമെൻ്റെറി. മികച്ച ഛായഗ്രാഹണം, ശബ്ദലേഖനം എന്നിവയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്. പി ഫോർ പാപ്പരാസി എന്ന ചിത്രത്തിൻ്റെ എഡിറ്റർ പ്രണവ് പാട്ടീൽ ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരമാർശം നേടി. പ്രാചി ബജാനിയ സംവിധാനം ചെയ്ത ഉമ്പ്രോയ്ക്കാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം. സൗമ്യജിത്ത് ഘോഷ് ദസ്തിദർ സംവിധാനം ചെയ്ത ഫ്ലവറിംഗ് മാൻ സ്പെഷ്യൽ ജൂറി പരാമർശം നേടി. ജേതാക്കള്‍ക്ക് ജൂറി അംഗങ്ങൾ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

News Desk

Recent Posts

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

2 weeks ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

2 weeks ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

2 weeks ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

2 weeks ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

2 weeks ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

2 weeks ago