സിനിമ ആൽക്കെമി ഡിജിറ്റൽ ആർട്ട് എക്‌സിബിഷന്‍ ഡിസംബർ 14ന് തുടങ്ങും

ആൻ ഹുയി ഉദ്ഘാടനം ചെയ്യും

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള ‘സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ എക്‌സിബിഷന്‍ ഡിസംബർ 14ന് തുടക്കമാകും. പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ. രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. രാവിലെ 11നു മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുക്കും.

അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി. ജോർജ്, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീര നായർ തുടങ്ങി 50 ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിക്കുന്ന പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാകും. ഓരോ ചലച്ചിത്രാചാര്യൻമാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന പ്രദർശനത്തിൽ സറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.

സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയാക്കിയ ചലച്ചിത്രപ്രതിഭകളെയാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ക്യുറേറ്റർ ടി.കെ രാജീവ് കുമാർ പറഞ്ഞു. ചലച്ചിത്രകലയിലെ അവരുടെ പ്രാവീണ്യം മാത്രമല്ല സാമൂഹികപ്രശ്നങ്ങളിൽ അവർ സ്വീകരിച്ച ധാർമിക സമീപനത്തെക്കൂടി അടയാളപ്പെടുത്തുന്നതാകും പ്രദർശനം. അവർ ചലച്ചിത്രകാരൻമാർ മാത്രമല്ല, രാഷ്ട്രീയം, ധാർമ്മികത, സാംസ്‌കാരികസ്വത്വം എന്നീ വിഷയങ്ങൾ സിനിമകളിലൂടെ അവതരിപ്പിച്ച ദാർശനികരും സാമൂഹികപ്രവർത്തകരുമായിരുന്നുവെന്ന് ടി.കെ.രാജീവ്കുമാർ പറഞ്ഞു.

ലോകോത്തര ചലചിത്രകാരന്മാരിൽ നിന്ന് 50 പേരെ തെരഞ്ഞെടുക്കുകയെന്നത് ശ്രമകരമായിരുന്നെന്ന് റാസി മുഹമ്മദ് പറഞ്ഞു.  ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നടക്കുന്ന പ്രദർശനം. ഒരു ചലച്ചിത്രകാരന്റെ പല സിനിമകളിൽ നിന്നാണ് പ്രദർശനത്തിനെത്തുന്ന ഓരോ ഡിജിറ്റൽ ആർട്ടും പിറവിയെടുത്തതെന്നും റാസി മുഹമ്മദ് പറഞ്ഞു.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിരുദവും ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ റാസി മുഹമ്മദ്, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സീനിക് ഡിസൈനിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ലോമയും നേടിയിട്ടുണ്ട്. ദസ്തയേവ്സ്‌കിയുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘വെളുത്ത രാത്രികൾ’ എന്ന സിനിമ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
‘സിനിമ ആൽക്കെമി’ പ്രദർശനത്തിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

3 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

4 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

4 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

6 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

7 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

7 hours ago