സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024) രാവിലെ തിരുവനന്തപുരം കവടിയാറിൽ നടന്ന അനുസ്മരണ സമ്മേളനം സംഘമിത്രയുടെ രക്ഷാധികാരിയും മുൻ ഐജിയുമായ വി ശാന്താറാം ഉദ്ഘാടനം ചെയ്തു.
സംഘമിത്ര സംസ്ഥാന സെക്രട്ടറി ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറം സെക്രട്ടറി വട്ടിയൂർക്കാവ് അഷറഫ് അധ്യക്ഷപദം അലങ്കരിച്ചു. സംഘമിത്രയുടെ സ്റ്റേറ്റ് കൺവീനർ വള്ളക്കടവ് സുബൈർ, ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറം വനിതാ പ്രതിനിധി ചെസ്സ് റാണി, മുന്‍ ട്രഷറര്‍ സതീഷ് കമ്മത്ത്, നാൻസി, സംഘമിത്ര സംസ്ഥാന മെമ്പര്‍ മനു ലോറൻസ്, എഞ്ചിനീര്‍ വിവേക് എന്നിവർ സംസാരിച്ചു.