കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ അഞ്ചാം വാർഷികാഘോഷം നടുവിൽ മഠം പുഷ്‌പാഞ്‌ജലി സ്വാമിയാർ ശ്രീ അച്യുതഭാരതി ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഡയറക്ടർ പ്രൊഫ. പി.സി. മുരളീമാധവൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം, കിഴക്കേ കോട്ടയിലെ ലെവീ ഹാളിൽ നടന്നത്. നടുവിൽ മഠം പുഷ്‌പാഞ്‌ജലി സ്വാമിയാർ ശ്രീ അച്യുതഭാരതി ഉദ്ഘാടന ചടങ്ങിനു ശേഷം അനുഗ്രഹ പ്രഭാഷണം ചെയ്തു. കാന്തളൂർ വലിയശാല കൗൺസിലർ ശ്രീ എസ്സ്. കൃഷ്‌ണകുമാർ ആശംസാപ്രസംഗം നടത്തി.
ഓക്സോഫോഡ് സർവ്വകലാശാലയിലെ സുപ്രസിദ്ധവേദ പണ്ഡിതൻ പ്രൊഫ. ഫെനിയർ മൂർഗെരിറ്റ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വേദിക് സ്റ്റഡീസിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. അക്കാദമിക് അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. ഉണ്ണികൃഷ്‌ണൻ ഡിപ്ലോമ വിജ്ഞപ്തി നിർവ്വഹിച്ചു.
ഭാരതീയ ജ്ഞാനസമ്പ്രദായങ്ങളുടെ പഠനകേന്ദ്രം, താളിയോലഗ്രന്ഥ ശേഖരണ പദ്ധതി, വേദസ്വരപാഠത്തിൻ്റെ ഡിജിറ്റൽ ലൈബ്രറി, വാസ്തു വിദ്യയിൽ പി.ജി. ഡിപ്ലോമ, കേരള മദ്ധ്യകാല ഗണിതത്തിൽ ഡിപ്ലോമ എന്നിങ്ങനെ അഞ്ചു പഠന കേന്ദ്രങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിൽ തുടക്കം കുറിച്ചു. വിദേശ പണ്ഡിതന്മാർക്ക് സമാദരം നൽകും വേദപണ്ഡിതൻ നീലമനമാധവൻ നമ്പൂതിരി എഡിറ്റ് ചെയ്‌ത അശ്വമേധം തൈത്തരീയോപനിഷത്ത് പ്രകാശനം ചെയ്തു.
സമ്മേളനത്തിൽ അമേരിക്ക ഹോവാഡ് സർവ്വകലാശാലയിൽ വേദിക് ഫിലോളജിസ്റ്റ് പ്രൊഫ. തെന്നലിപുരം മഹാദേവൻ അന്തർദ്ദേശീയ പ്രഭാഷണം നടത്തുകയും തുടർന്നു നടന്ന വേദവ്യാഖ്യാനങ്ങളെക്കുറിച്ചുള്ള സെമിനാറിൽ ഡോ. രവീന്ദ്രൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രൊഫ. ഫെനിയർ മൂർ ഗെരിറ്റ കാന്തളൂർ സഭ അദ്ധ്യക്ഷൻ ശ്രീ. കെ. നാരായണൻ പോറ്റി, പ്രൊഫ. പി.സി. മുരളീമാധവൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കാന്തളൂർ ശാല ഗവേഷണകേന്ദ്രത്തിൻ്റെ എക്‌സിക്യൂട്ടീവ് ട്രസ്‌റ്റിമാരായ ഡോ. പ്രദീപ് ജ്യോതി, ശ്രീ നീലമന മാധവൻ നമ്പൂതിരി പ്രൊജക്റ്റ് ഓഫീസർ ഡോ. സൂരജ്, ശ്രീ. അരുൺ ഫാക്കൽറ്റി മെമ്പർ ഡോ. പി.കെ. അജിതൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…