കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യം നേരിടുന്നതിനായുള്ള ഫ്യൂച്ചർ കേരള മിഷന്റെ ശ്രമങ്ങൾക്ക് മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എംപെഡ) പിന്തുണ. കേരളത്തിലെ ജലാശയങ്ങളിൽ വലിയ വെല്ലുവിളിയായി മാറിയ കുളവാഴകളെ ശാസ്ത്രീയമായി ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള മാർഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. നവംബർ 19-ന് കൊച്ചിയിലെ എംപെഡ ആസ്ഥാനത്ത് ചെയർമാൻ ഡോ. ഡി. വി. സ്വാമിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ജല ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ബ്ലൂ ഇക്കോണമി പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിലൂന്നിയ ഇത്തരം നൂതന ആശയങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കുളവാഴയിൽ നിന്ന് ലളിതമായ ഗ്രാമീണ സാങ്കേതികവിദ്യകളിലൂടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകളാണ് ഫ്യൂച്ചർ കേരള മിഷൻ മുന്നോട്ടുവെച്ചത്. ഇത് ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും പുതിയ തൊഴിലവസരങ്ങളും വരുമാന മാർഗ്ഗങ്ങളും തുറന്നുനൽകും. ഇത്തരത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ ശാക്തീകരിക്കുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്ന സഹകരണ മാതൃകകൾക്ക് വേണ്ട സാങ്കേതിക സഹായങ്ങളും പിന്തുണയും നൽകാൻ എംപെഡ തയ്യാറാണെന്ന് ഡോ. ഡി. വി. സ്വാമി വ്യക്തമാക്കി. ശാസ്ത്രീയ ഗവേഷണങ്ങളെ കേരളത്തിലെ പ്രായോഗിക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഫ്യൂച്ചർ കേരള മിഷന്റെ ലക്ഷ്യമെന്ന് ചെയർമാൻ വേണു രാജാമണി പറഞ്ഞു. ജന പങ്കാളിത്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂട്ടായ പ്രവർത്തനങ്ങളിലൂടെ കുളവാഴയെ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ തുടർനടപടികൾക്കായി നെറ്റ്ഫിഷ് (NETFISH-MPEDA), ഫ്യൂച്ചർ കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ഒരു സംയുക്ത പ്രവർത്തന സംവിധാനം (വർക്കിംഗ് ഗ്രൂപ്പ്) രൂപീകരിക്കും. മൽസ്യത്തൊഴിലാളികൾക്കും പിന്നോക്ക വിഭാഗങ്ങൾക്കുമായുള്ള സാമൂഹിക പരിശീലന പരിപാടികളും പൈലറ്റ് പ്രോജക്റ്റുകളും ഈ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി.
ഫ്യൂച്ചർ കേരള മിഷൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി അധ്യാപകർ , എംപെഡ, നെറ്റ്ഫിഷ്, ഐസിഎആർ-സിഫ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫ്യൂച്ചർ കേരള മിഷൻ പുറത്തിറക്കിയ ” കേരളത്തിലെ കുളവാഴ പ്രതിസന്ധി: വെല്ലുവിളികളും പരിഹാര മാർഗങ്ങളും ” എന്ന ഡിസ്കഷൻ പേപ്പർ
https://www.futurekerala.org.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.വിശദ വിവരങ്ങൾക്ക് 9495017901.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…