Block Title

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

മലയാള സിനിമയുടെ നവമുഖവുമായി സിഗ്നേച്ചർ ഫിലിം ‘സിനിമ മെറ്റമോർഫോസിസ്’

തിരുവനന്തപുരം: തീവ്രമായ ഭാവനയുടെയും സത്യത്തിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്ന സിനിമയുടെ പരിവർത്തന ശേഷിയെക്കുറിച്ചുള്ള പ്രതിഫലനമാണ് ‘സിനിമ മെറ്റമോർഫോസിസ്’.

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിമായ സിനിമ മെറ്റമോർഫോസിസ് കാഴ്ചയുടെ വിസ്മയം തീർക്കുകയാണ്.

ഐഎഫ്എഫ്കെയ്ക്ക് വേണ്ടി സ്റ്റുഡിയോ ഈക്‌സോറസ് നൈസർഗ്ഗികമായ ഒരു ഉപമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് ഉണർന്ന് പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ട് തിളക്കമുള്ള ഒരു തുമ്പിയായി മാറുന്ന കുഴിയാനയുടെ ജീവിതചക്രവുമായി സിനിമയുടെ പരിവർത്തനത്തെ ഇവിടെ സമാന്തരപ്പെടുത്തുന്നു.

ഐഎഫ്എഫ് കെയുടെ പ്രതീകാത്മകമായ പാവ രൂപത്തിലൂടെയാണ് പ്രകാശം ഇവിടെ അവതരിപ്പിക്കുന്നത്. നിഴലിൽ നിന്ന് പ്രകാശത്തിലേക്കുള്ള ഈ ചലനം സിനിമയുടെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്, അത് തടവറയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും നിശ്ചലതയിൽ നിന്ന് ചലനത്തിലേക്കുമുള്ള ഗതിമാറ്റമാണ്.

മൂന്ന് പതിറ്റാണ്ടുകളായി, ഐഎഫ്എഫ്കെ മാർഗ്ഗദർശിയാകുന്ന വെളിച്ചമാണ്, അത് മനസ്സിനെ രൂപപ്പെടുത്തുകയും കഥകൾക്ക് ചിറക് നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

44 സെക്കൻ്റ് ദൈർഘ്യമുള്ള സിഗ്നേച്ചർ ഫിലിമിൻ്റെ ആശയവും സംവിധാനവും റെബേക്ക രചന പോളാണ്
നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഏരിയറ്റ് ക്രിയേറ്റീവ് ഡയറക്ഷൻ നടത്തിയ ചിത്രത്തിൻ്റെ നിർമ്മാണം നീലിമ ഏരിയറ്റ്. നന്ദു കർത്തയാണ് സംഗീതം ഒരുക്കിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ ഡോ. റസൂൽ പൂക്കുട്ടിയും വിജയ്കുമാറും ചേർന്നാണ് ചിത്രത്തിൻ്റെ സൗണ്ട് ഡിസൈൻ ചെയ്തത്.
അതിഥി കൃഷ്ണദാസ്, നീലേഷ് റാം എസ്, രാജിബ് മണ്ഡൽ, റെബേക്ക രചന പോൾ, നിർവാൺ ഗാംഗോലി, സോഹം സാമന്ത്, സാക്ഷി കംത്, ഹർഷ് ഭാട്ടി, തൻവി പലത്തിങ്കൽ, ക്രാതിക സുങ്കർ എന്നിവർ ആനിമേഷൻ, ക്ലീൻ-അപ്പ്, കളറിംഗ് എന്നിവ നിർവഹിച്ചു.

ഇരുളിൽ നിന്ന് പ്രകാശത്തിലേക്കും, നിശബ്ദതയിൽ നിന്ന് കലാപരമായ ഉണർവിലേക്കുമുള്ള സിനിമയുടെ യാത്രയെ ദൃശ്യവൽക്കരിക്കുന്ന ‘സിനിമ മെറ്റമോർഫോസിസ്’, 30-ാമത് ഐഎഫ്എഫ്കെക്ക് കൂടുതൽ തിളക്കം നൽകുമെന്നുറപ്പാണ്.

News Desk

Recent Posts

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…

2 days ago

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

2 days ago

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…

4 days ago

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

6 days ago