സുരക്ഷാ കവചം – ഉദ്ഘാടനം ഫെബ്രുവരി 10 ന്

സംസ്ഥാനത്ത് വേതന സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ സ്വകാര്യ മേഖലയിലെ ഏകദേശം 25 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് അഷ്വറൻസ് മാതൃകയിൽ രക്ഷാകവചം എന്ന പേരിൽ സർക്കാർ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിൽ അംഗമാകുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാൽ 5 ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതോടൊപ്പം രക്ഷാകവചം പദ്ധതി പ്രകാരമുള്ള തുകയും നൽകും. ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 10 ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിക്കും.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സർക്കാർ വേതന സുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതിൻ്റെ ഭാഗമായി തൊഴിലുടമ തൊഴിലാളിക്ക് ബാങ്ക് വഴിയാണ് ശമ്പളം നൽകുന്നത്. പദ്ധതി പ്രകാരം, ഇതിനായുള്ള ഐ ടി പ്ലാറ്റ്ഫോമിൽ തൊഴിൽ സ്ഥാപനം വിവരങ്ങൾ രജിസ്റ്റർ ചെയ്യും. മിനിമം വേതനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന തൊഴിൽ വകുപ്പ് ഈ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു.

ചിയാക് വിഭാവനം ചെയ്ത പദ്ധതി സംസ്ഥാന തൊഴിൽ വകുപ്പിൻ്റെ പൂർണ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഓരോ തൊഴിലാളിയുടേയും പദ്ധതി വിഹിതമായി ഒരു നിശ്ചിത തുക സ്വീകരിക്കും. ഈ തുക ക്രോഡീകരിച്ചാണ് അപകടമരണ ധന സഹായമായി നൽകുക. 2025 – 26 ബജറ്റിൽ പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

5 days ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

6 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

6 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

7 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

1 week ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

1 week ago