സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: കോട്ടയത്തിനും കാസർകോടിനും ജയം

എറണാകുളവും കൊല്ലവും പുറത്ത്, നിലവിലെ ചാമ്പ്യന്മാരായ വയനാട് നാളെയിറങ്ങും

തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തലസ്ഥാനത്ത് കിക്കോഫ്.  ഞായറാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ കോട്ടയം എറണാകുളത്തിനെയും (8-9) കാസർകോട് കൊല്ലത്തിനെയും (4-2) തറപ്പറ്റിച്ചു. തോൽവിയോടെ എറണാകുളവും കൊല്ലവും ടൂർണമെന്റിൽ നിന്നും  പുറത്തായി. സഡൻ ഡെത്തിലൂടെയായിരുന്നു കരുത്തരായ എറണാകുളത്തെ കോട്ടയം പരാജയപ്പെടുത്തിയത്. ആക്രമണത്തിന് മുൻതൂക്കം നൽകി 4-3-3 ശൈലിയിലായിരുന്നു കോട്ടയത്തെ പരിശീലകൻ എൽദോ പോൾ കളത്തിലിറക്കിയത്. എന്നാൽ പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ പ്രാധാന്യം നൽകികൊണ്ട് 4-4-2 ശൈലിയിലായിരുന്നു എറണാകുളം ഗ്രൗണ്ടിലിറങ്ങിയത്. കളിയുടെ ഏഴാം മിനിട്ടിൽ തന്നെ ‘കൊച്ചി ബ്രോ’സിനെ ഞെട്ടിച്ചുകൊണ്ട് കോട്ടയം അക്കൗണ്ട് തുറന്നു. എറണാകുളത്തിന്റെ  മധ്യനിരയെയും  പ്രതിരോധനിരയെയും സമർഥമായി കബളിപ്പിച്ച് പന്തുമായി പാഞ്ഞ കോട്ടയത്തിന്റെ നായകൻ ടി. ആദിത്യൻ ബോക്സിനുള്ളിൽ നിന്ന് പിന്നിലേക്ക് നൽകിയ മനോഹമായ പാസ് മധ്യനിരതാരം പിയൂഷ് വി.എസ് ബുള്ളറ്റ് ഷോട്ടിലൂടെ വലക്കകത്തേക്ക് അടിച്ചുകയറ്റുകയായിരുന്നു. സ്കോർ(1-0).
അടിക്ക് മറുപടി തിരിച്ചടിയെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടർന്നുള്ള മിനിട്ടുകളിൽ  എറണാകുളത്തിന്റെ നീക്കങ്ങൾ. വലത് വിങ്ങിൽ നിന്ന് കാൽവിൻ തോമസ് നിരന്തരം പന്തുമായി ഗോൾമുഖത്തെത്തി കോട്ടയത്തെ വിറപ്പിച്ചെങ്കിലും സ്ട്രൈക്കർമാരായ കെ.അർ.അജിത്തിനും കെവിൻ ടി അനോജിനും വലകുലുക്കാൻ കഴിയാതെ പോയത് എറണാകുളത്തിന് തിരിച്ചടിയായി. അരഡസനോളം സുവർണാവസരങ്ങളാണ് ഇരുവരും ചേർന്ന് കളഞ്ഞ് കുളിച്ചത്.
നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ കളിയുടെ 68ാം മിനിട്ടിലാണ് എറണാകുളത്തിന്റെ ആശ്വാസഗോളെത്തിയത്. പ്രതിരോധനിരക്കാരെ ട്രിബിൾ ചെയ്ത് പന്തുമായി ഓടികയറിയ കെവിനെ ബോക്സിനുള്ളിൽ ക്യാപ്റ്റൻ ആദിത്യൻ പിന്നിൽ നിന്ന് വീഴ്ത്തിയതിന് റഫറി  പെനൽട്ടി വിധിച്ചു. കിക്കെടുത്ത അജിത്തിന് ഇത്തവണ ഉന്നം തെറ്റിയില്ല. സ്കോർ 1-1. അവസാന മിനിട്ടുകളിൽ ഇരുടീമും ഗോൾ ഉയർത്താൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോളിമാർ വിട്ടുകൊടുക്കാൻ തയ്യാറാകാതെ വന്നതോടെ മത്സരം പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.  ഇരുടീമിന്റെയും ആദ്യ അഞ്ച് കിക്കുകൾ ലക്ഷ്യം കണ്ടതോടെ മത്സരം സഡൻ ഡെത്തിലായി. സഡൻ ഡെത്തിൽ എറണാകുളത്തിനായി മൂന്നാം കിക്കെടുത്ത എബിൻ ടോമിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചതോടെ ആവേശകരമായ മത്സരം കോട്ടയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിയൂഷാണ് കളിയിലെ താരം.

*കൊല്ലം ഇല്ലത്തേക്ക് മടങ്ങി
രണ്ടാം മത്സരത്തില്‍ കൊല്ലത്തിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് കാസര്‍കോട് തകര്‍ത്തത്.  ആദ്യവിസിലുമുതല്‍ കൊല്ലത്തിന്‍റെ ഇല്ലത്തേക്ക് പന്തുമായി ഇരച്ചുകയറിയ കാസര്‍കോടിന്‍റെ താരങ്ങള്‍ നാലാം മിനിട്ടില്‍ തന്നെ ലക്ഷ്യം കണ്ടു. മധ്യനിരതാരം മുഹമ്മദ് സിനാനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് റഫറി പെനല്‍ട്ടി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഹേമന്ത് സനല്‍കുമാറിന്  ലക്ഷ്യം തെറ്റിയില്ല. സ്കോര്‍ (1-0). ക‌ളിയുടെ 42ാം മിനിട്ടിലായിരുന്നു കാസര്‍കോടിന്‍റെ രണ്ടാം ഗോള്‍. ഷഹബാസ് സാദിഖിന്‍റെ കോര്‍ണര്‍ കിക്കിന് ഇത്തവണ മുഹമ്മദ് സിനാന്‍  തലകൊണ്ട് മറുപടിപറഞ്ഞപ്പോള്‍ കൊല്ലം ഗോളി ജോയലിനും പ്രതിരോധനിരക്കും കാഴ്ച്ചക്കാരുടെ റോളേയുണ്ടായിരുന്നുള്ളൂ.
എന്നാല്‍ രണ്ടാം പകുതിയില്‍ ആദ്യപകുതിയില്‍ കണ്ട കൊല്ലമായിരുന്നില്ല ഗാലറി കണ്ടത്. പ്രതിരോധ നിരയില്‍ നിന്ന് സത്യനാഥിനെ പിന്‍വലിച്ച, കോച്ച് അഭിലാഷ് പകരം സ്ട്രൈക്കര്‍ അല്‍ഗസലിനെ കൊല്ലത്തിന്‍റെ മുന്നേറ്റനിരയിലേക്ക് ഇറക്കി. 61ാം മിനിട്ടില്‍ ഈ നീക്കത്തിന് ഫലം കാണുകയും ചെയ്തു. കാസര്‍കോടിന്‍റെ ഉരുക്ക് കോട്ട ഭേദിച്ച് അല്‍ഗസലിന്‍റെ  മനോഹരമായ ഷോട്ട് കാസര്‍കോടിന്‍റെ വലയില്‍ കുരുങ്ങി. സ്കോര്‍ (2-1).  ഗോളുവിീണതിന്‍റെ ആഘാതത്തില്‍ നിന്ന് കാസര്‍കോട് കരകയറും മുമ്പ് തന്നെ കൊല്ലത്തിനായി റജി കൃഷ്ണന്‍റെ വകയായ്  സമനില ഗോളുമെത്തി സ്കോര്‍ (2-2) ഇതോടെ അപകടം മണത്ത കാസര്‍കോട് ആക്രമണം കടുപ്പിച്ചു. 82ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ നിഹാദ് അലിയിലൂടെയും ഇഞ്ച്വറി ടൈമിൽ അല്‍ത്താഫിലൂടെ കാസർകോട് വിജയഗോളുകൾ കണ്ടെത്തുകയായിരുന്നു.
കാസര്‍കോട് ക്യാപ്റ്റന്‍ ഉമര്‍ അഫാഫാണ് കളിയിലെ താരം. ഇന്ന്  നിലവിലെ ചാമ്പ്യന്മാരായ വയനാട് കോട്ടയത്തെയും ആതിഥേയരായ തിരുവനന്തപുരം പത്തനംതിട്ടയെയും നേരിടും.

News Desk

Recent Posts

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത് തിരുവനന്തപുരം :ശബരിമലയുമായി ബന്ധപ്പെട്ട…

1 hour ago

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ്…

2 hours ago

തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ : തമിഴ് ചലച്ചിത്ര മേഖലയിലെ അതികായൻ കെ ഭാ​ഗ്യരാജ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു…

10 hours ago

ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവ്

ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. ജോലി സമയം…

2 days ago

വിനോദസഞ്ചാരത്തിലൂടെ ഒരു പ്രദേശത്തിന്റെ തനത് സംസ്കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടും

ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതിയ സംസ്കാരങ്ങളും സ്ഥലങ്ങളും അനുഭവിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ അവസരം നൽകുന്നു. അവ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ…

2 days ago

കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആസ്റ്റർ; ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം-ജൂൺ-23-2026: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.…

4 days ago