തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പൂജപ്പുര പുന്നക്കാമുകൾ സ്വദേശി ജി കെ പ്രദീപിനെ വേൾഡ് കരാട്ടെ റെഫ്‌റിയായി തെരഞ്ഞെടുത്തു. ലോക കരാട്ടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കുന്നത് ക്യോഷി ജി കെ പ്രദീപ് അയിരിക്കും .
കരാട്ടേയിൽ ഉയർന്ന തലത്തിലുള്ള ഒരു മാസ്റ്റർ അല്ലെങ്കിൽ അധ്യാപകനെ സൂചിപ്പിക്കുന്ന ജാപ്പനീസ് പദമാണ് ക്യോഷി. ലോക കരാട്ടെ റഫ്‌റി പരീക്ഷയിലാണ് കരാട്ടെ ഇന്ത്യ ഓർഗനൈസേഷനെ പ്രതിനിധികരിച്ചു കേരളത്തിൽ നിന്നും എത്തിയ പ്രദീപ് തെരെഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദ്യത്തെ വേൾഡ് കരാട്ടെ ഫെഡറഷൻ റഫറി ആണ് ജികെ പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻ സ്പോർട്സ് കമ്മീക്ഷൻ ചെയർമനും നിലവിൽ ഏഷ്യൻ കരാട്ടെ ജഡ്ജും, ഷിർട്ടോയു കരാട്ടെ ഡോ ഇന്റർ നാഷണലിന്റെ ചീഫ് ടെക്നിക്കൽ ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറഷന്റെ റഫ്റിയുമാണ് പ്രദീപ്.
കഴിഞ്ഞ 30വർഷങ്ങളായി കരാട്ടെ രംഗത്ത് തിരുവനന്തപുരം ജില്ലയിൽ ജികെ പ്രദീപ്ന്റെ നേതൃത്വതിൽ ആൺകുട്ടികളും പെൺകുട്ടി കളും ഉൾപ്പടെ 5000 ത്തോളം വിദ്യാർത്ഥികളാണ് പരിശീലിക്കുന്നത്. രാജ്യത്തിനും കേരളത്തിലെ മുഴുവൻ കരാട്ടെ താരങ്ങൾക്കും ജികെ പ്രദീപ് ന് ലഭിച്ച ഈ ബഹുമതി മുതൽ കൂട്ടാകും
ഭാര്യ ശിവ ശരണ്യ (ബ്ലാക്ക് ബെൽറ്റും കരാട്ടെ പരിശീലക ) മക്കൾ : അനീശ്വർ പ്രദീപ് (ദേശീയ കരാട്ടെയിൽ പരിശീലനം ) , ദേവേശ്വർ പ്രദീപ് (കരാട്ടെ പരിശീലനം )
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…