പ്രതിരോധ മന്ത്രി വിയറ്റ്നാമിലും ദക്ഷിണ കൊറിയയിലും ഔദ്യോഗിക സന്ദർശനം നടത്തും

സൈനിക സഹകരണം, വ്യാവസായിക പങ്കാളിത്തം, സമുദ്ര സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം എന്ന് ശ്രീ.രാജ്‌നാഥ് സിംഗ്

നാലു ദിവസത്തെ, വിയറ്റ്നാം, റിപ്പബ്ലിക് ഓഫ് കൊറിയ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് യാത്ര തിരിച്ചു. 2026 മെയ് 18 – 19 തീയതികളിൽ വിയറ്റ്നാമിലും 19 മുതൽ 21 വരെ റിപ്പബ്ലിക് ഓഫ് കൊറിയയിലും ഔദ്യോഗിക സന്ദർശനം നടത്തും. ഉഭയകക്ഷി ഇടപെടലിന്റെ വ്യാപ്തി കൂടുതൽ വികസിപ്പിക്കുന്നതിനാണ് രണ്ട് ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് യാത്ര തിരിക്കും മുമ്പ് പ്രതിരോധ മന്ത്രി എക്സിൽ കുറിച്ചു.

തന്ത്രപരമായ സൈനിക സഹകരണം ആഴത്തിലാക്കുക, പ്രതിരോധ വ്യാവസായിക പങ്കാളിത്തം ശക്തിപ്പെടുത്തുക, സമുദ്ര സഹകരണം വർദ്ധിപ്പിക്കുക, ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക യെന്നും അദ്ദേഹം പറഞ്ഞു.

2026 മെയ് 05 മുതൽ 07 വരെ വിയറ്റ്നാം പ്രസിഡൻ്റ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപര പങ്കാളിത്തത്തിന്റെ 10 – മത് വാർഷികത്തിൽ ആണ് പ്രതിരോധ മന്ത്രിയുടെ വിയറ്റ്നാം സന്ദർശനം. വിയറ്റ്നാം ദേശീയ പ്രതിരോധ മന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങുമായി ശ്രീ രാജ്‌നാഥ് സിംഗ് ഉഭയകക്ഷി ചർച്ചകൾ നടത്തും.

2022 ജൂൺ 08 മുതൽ 10 വരെ പ്രതിരോധ മന്ത്രി നടത്തിയ അവസാന സന്ദർശനത്തിന്റെ ഭാഗമായി 2030 വരെയുള്ള ഇന്ത്യ-വിയറ്റ്നാം പ്രതിരോധ പങ്കാളിത്തത്തിന്റെ സംയുക്ത ദർശനരേഖ ഒപ്പുവച്ചിരുന്നു. മേഖലയിലെ സമാധാനത്തിലും സമൃദ്ധിയിലും രണ്ട് ജനാധിപത്യ രാജ്യങ്ങ ൾക്കും പൊതുവായ താൽപ്പര്യങ്ങളുണ്ട്.

വിയറ്റ്നാം മുൻ പ്രസിഡന്റ് ഹോ ചി മിന്നിന്റെ 136-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഹോ ചി മിൻ ശവകുടീരം സന്ദർശിക്കുന്ന പ്രതിരോധ മന്ത്രി പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിക്കും.

ദക്ഷിണ കൊറിയ സന്ദർശന വേളയിൽ, ശ്രീ രാജ്‌നാഥ് സിംഗ്, റിപ്പബ്ലിക് ഓഫ് കൊറിയയിലെ ദേശീയ പ്രതിരോധ മന്ത്രി ശ്രീ ആൻ ഗ്യു-ബാക്കുമാ യും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മന്ത്രിമാർ അവലോകനം ചെയ്യും. ഉഭയകക്ഷി ഇടപെടലുകൾ കൂടുതൽ ശക്തമാക്കു ന്നതിനുള്ള പുതിയ സംരംഭങ്ങൾ അവലോകനം ചെയ്യും. പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുപക്ഷവും കൈമാറും.
പ്രതിരോധ അക്വിസിഷൻ പ്രോഗ്രാം അഡ്മിനിസ്ട്രേഷൻ (ഡിഎപിഎ) മന്ത്രി മിസ്റ്റർ ലീ യോങ്-ചിയോളിനെ സന്ദർശിക്കുന്ന രക്ഷാ മന്ത്രി ഇന്ത്യ-കൊറിയ ബിസിനസ് റൗണ്ട് ടേബിളിന്റെ അധ്യക്ഷനാകുകയും ചെയ്യും.

കൊറിയൻ യുദ്ധത്തിൽ ഇന്ത്യയുടെ സംഭാവന ചരിത്രത്തിലെ ഏറ്റവും ആഴമേറിയ അധ്യായങ്ങളിലൊന്നാണ്. അത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാൽ നിർവചിക്കപ്പെടുന്നു. ഇന്ത്യൻ സൈന്യത്തി ന്റെ 60 പാരച്യൂട്ട് ഫീൽഡ് ആംബുലൻ സുകൾ വിന്യസിച്ചു കൊണ്ട് യുദ്ധത്തിന് ഒരു രോഗശാന്തി സ്പർശം നൽകുക എന്നതായിരുന്നു ലക്ഷ്യം. മൂന്ന് വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന ഈ യൂണിറ്റ് രണ്ട് ലക്ഷത്തിലധികം രോഗികളെ ചികിത്സിക്കുകയും ഏകദേശം 2,500 ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. കൂടാതെ നിരവധി സിവിലിയ ന്മാരെ ചികിത്സിക്കു കയും ചെയ്തു. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന സംഭാവന, ഐക്യരാഷ്ട്രസഭയിലേക്കുള്ള ഒരു ഇന്ത്യൻ നിർദ്ദേശമായ ന്യൂട്രൽ നേഷൻസ് റീപാട്രിയേഷൻ കമ്മീഷന്റെ അധ്യക്ഷ പദവി, ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടു. അതനുസരിച്ച്, 5,230 പേരടങ്ങുന്ന ഇന്ത്യൻ ആർമിയുടെ കസ്റ്റോഡിയൻ ഫോഴ്‌സ് ഓഫ് ഇന്ത്യ, യുദ്ധാനന്തര ഘട്ടത്തിൽ ഏകദേശം 2,000 യുദ്ധത്തടവു കാരെ സമാധാനപര മായി സ്വദേശത്തേക്ക് തിരിച്ചയച്ചു.

വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി, മെയ് 21 ന് ദേശസ്നേഹികളുടെയും വെറ്ററൻസ് കാര്യങ്ങളുടെയും മന്ത്രി മിസ്റ്റർ ക്വോൺ ഓ-യൂളുമായി ചേർന്ന് ഇന്ത്യൻ യുദ്ധ സ്മാരകത്തിന്റെ സംയുക്ത ഉദ്ഘാടനം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ് പോളിസി’ യുടെയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ ‘ഇന്തോ-പസഫിക് തന്ത്രത്തിന്റെയും’ സ്വാഭാവിക വിന്യാസവും ഇന്തോ-പസഫിക് മേഖലയിലെ പങ്കിട്ട മൂല്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കും.

News Desk

Recent Posts

സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്-2025 ലെ സംസ്ഥാന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കൃഷിഭവനുകളിൽ നിന്നോ www.keralaagriculture.gov.in എന്ന…

20 hours ago

എ. ഐ യുഗത്തിൽ വിദ്യാർത്ഥികൾ ആഗോള നിലവാരത്തിലേക്ക് ഉയരണം: മന്ത്രി എൻ. ഷംസുദ്ദീൻ

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വിദ്യാർത്ഥികൾ ആഗോളതലത്തിൽ മത്സരിക്കാൻ തക്കവണ്ണം യോഗ്യരാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…

21 hours ago

1,500 കിലോമീറ്റർ അകലെ നിന്ന് ശസ്ത്രക്രിയ: ആസ്റ്റർ മെഡ്‌സിറ്റിയിൽ ചരിത്രം കുറിച്ച് ടെലി-റോബോട്ടിക് സർജറി

കൊച്ചി, 09-07-2026: നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ, വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്, കേരളത്തിലെ…

21 hours ago

എലിപ്പനി പ്രതിരോധം: കൃത്യമായ മുന്നൊരുക്കങ്ങളോടെ നേരിടാം ഈ മഴക്കാലത്തെ

മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ. അതിൽ തന്നെ നമ്മുടെ നാട്ടിൽ…

2 days ago

വയനാട് – കള്ളാടി മണ്ണിടിച്ചിൽ മരണം 3 ആയി

വയനാട് : കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ മൂന്നായി. മരിച്ചവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ്…

3 days ago

എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കും; മന്ത്രി സി.പി ജോൺ

ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ കാഞ്ഞങ്ങാട് സബ് ഡിപ്പോ സന്ദർശിച്ചു. എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന്…

3 days ago