KERALA

സാമ്പത്തിക സംവരണാനുകൂലികള്‍ സാമുദായിക സംവരണത്തിന്റെ അന്തകര്‍: ഉഷ കൊട്ടാരക്കര

സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സാമുദായിക സംവരണത്തെ അട്ടിമറിക്കുകയാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. ഇതിനെ ശരിവയ്ച്ച നീതിന്യായ വ്യവസ്ഥിതി ദലിത് പിന്നാക്ക ജനവിഭാഗങ്ങളോട് കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമായിരുന്നു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി കൊട്ടാരക്കര മണ്ഡലം നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ടിലേറെയായിട്ടും സംവരണത്തിലൂടെയുള്ള ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാധിനിത്യം വളരെക്കുറവാണ്. സാമ്പത്തികമായും ഏറെ പിന്നിലാണ് ഈ ജനത. രാജ്യത്തെങ്ങും പീഡനത്തിന് ഇരയാകുന്നതും ദലിത് പിന്നാക്ക ജനവിഭാഗങ്ങളാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ വിഭവാധികാരശേഷിയുള്ള ജനവിഭാഗങ്ങളില്‍ നിന്നും സമ്പത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ തീരുമാനിച്ചത് അങ്ങേയറ്റം അപലപനീയമാണ്. യാതൊരു വിവരശേഖരങ്ങളുടെയും അടിസ്ഥാനമില്ലാതെ പത്ത് ശതമാനം എന്ന സംവരണതോത് കണക്കാത്തിയത് പോലും സാമാന്യ യുക്തിക്ക് ചേരുന്നതല്ല.
രാജ്യം സാമ്പത്തിക സംവരണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നതിന് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡില്‍ അത് നടപ്പാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളുടെ സംഘപരിവാര്‍ വിധേയത്വം പ്രകടിപ്പിച്ചു. കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ എം എസ്സിന്റെ ചിന്താപദ്ധതികള്‍ വിജയംകണ്ടുവെന്നും അഗ്രഹാരത്തിലെ പട്ടിണിയാണ് തങ്ങളെ നോവിക്കുന്നതെന്നും കമ്യൂണിസ്റ്റുകാര്‍ പാടി നടന്നു. ഈ അവസരത്തില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത് പ്രതീക്ഷ നല്‍കുന്നു. വാക്കുകള്‍കൊണ്ട് പുരോഗമനവും തൊഴിലാളി വര്‍ഗ സ്‌നേഹം പറയുകയും ചെയ്യുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകളേക്കാല്‍ ഏറെ മുന്നിലാണ് സ്റ്റാലിന്റെ സ്ഥാനമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.
കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ഗീതാജ്ഞലി അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം നയവിശദീകരണം നടത്തി. പാര്‍ട്ടി കുളക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാംദീപ് മാവടി , മൈലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ അനിത മൈലം, കരീപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു കുടവട്ടൂര്‍, വെളിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് വെളിയം, കൊട്ടാരക്കര മുന്‍സിപാലിറ്റി കമ്മിറ്റി പ്രസിഡന്റ് ജയന്‍ അമ്പലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
കുളക്കട പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എസ് ദിനേശന്‍ സ്വാഗതവും ഉമ്മന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

11 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

11 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

12 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

12 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago