ഷൊർണൂർ: ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. കോവിഡ് സാഹചര്യത്തിൽ നിർത്തിയ ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോഴാണു യാത്രാ ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെന്ററി സ്ഥിരം സമിതി ഇതു പുനഃസ്ഥാപിക്കാൻ ശുപാർശ നൽകിയിരുന്നു. 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് ടിക്കറ്റ് നിരക്കിന്റെ 40 ശതമാനവും 58 കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും ഇളവായിരുന്നു നൽകിയിരുന്നത്.