EDUCATION

കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി പാർലമെന്റിൽ എ. എസ്. അനുഷ പ്രസംഗിച്ചു

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഏപ്രില്‍ 14 ന് നടന്ന ഡോ. ബി. ആർ. അംബേദ്കർ അനുസ്മരണ ചടങ്ങിൽ മലയാളി വിദ്യാർഥിനി നേമം പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ എ. എസ്. അനുഷയാണ് കേരളത്തെ അഭിമുഖീകരിച്ച് പ്രസംഗിച്ചത്.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്രവും ലോകസഭ സെക്ര‍ട്ടേറിയറ്റിന് കീഴിലുള്ള പാർലമെന്ററി റിസർച് ആൻഡ് ട്രെയി നിങ് ഫോർ ഡെമോക്രസിയുമാണ് സംഘടിപ്പിച്ച ചടങ്ങിലാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമായ അനുഷ.

നെഹ്റു യുവ കേന്ദ്ര ഫെബ്രുവരിയിൽ നടത്തിയ സംസ്ഥാനതല യൂത്ത് പാർല മെന്റ് പരിപാടിയിലെ മികച്ച പ്രകടനമാണ് അനുഷ്‍യ്ക്ക് പാർലമെന്റിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത് അനുഷ ഉൾപ്പെടെ ഏഴു പേർക്ക് മാത്രം.

ഡോ. അംബേദ്കറെക്കുറിച്ച് അനു‍ഷ യുടെ 3 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർ ഡ് ചെയ്ത പ്രസംഗം വിലയിരുത്തിയാണ് ചടങ്ങിൽ പ്രസംഗിക്കാൻ തിരഞ്ഞെ ടുത്തത്.

കരസേന യിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ കെ. അനിൽ കുമാർ– കെ. ഷീല ദമ്പതി കളുടെ മകളായ അനുഷ സുവോളജി എംഎസ്‍സിക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.

ദേശീയ-സംസ്ഥാന തലത്തിൽ നടന്ന പ്രസംഗ-ഡിബേറ്റ്-ക്വിസ് മത്സരങ്ങളിൽ വിജയിയും കൂടിയാണ്.

വാര്‍ത്ത‍ കടപ്പാട് Bhaskaran Nair Ajayan

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

13 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

13 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

13 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

13 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago